മൂന്ന് വര്‍ഷമായി നികുതിയടച്ചില്ല; ഒരുലക്ഷം കുടിശിക, സിപിഎം ഓഫീസുകള്‍ക്ക് ജപ്തി നോട്ടീസ്

പാലക്കാട്: മൂന്നുവര്‍ഷത്തിലധികമായി നികുതിയടക്കാത്തതിനെ തുടര്‍ന്ന് സിപിഎം പാര്‍ട്ടി ഓഫീസുകള്‍ക്ക് ജപ്തി നോട്ടീസ്. കുളപ്പുള്ളി, ഷൊര്‍ണൂര്‍ ലോക്കല്‍ കമ്മിറ്റി ഓഫീസുകള്‍ക്കെതിരയാണ് ഷൊര്‍ണൂര്‍ നഗരസഭ റവന്യൂ റിക്കവറി നടപടിയെടുത്തത്. കുളപ്പുള്ളി പാര്‍ട്ടി ഓഫീസ് പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിന്റെ നികുതിക്കുടിശ്ശിക 75,000 രൂപയും ഷൊര്‍ണൂരില്‍ 25,000 രൂപയും കുടിശികയുണ്ട്. പതിറ്റാണ്ടുകളായി സിപിഎം ഭരിക്കുന്ന നഗരസഭ കഴിഞ്ഞവര്‍ഷം സംസ്ഥാനത്ത് നികുതി പിരിവില്‍ ഒന്നാമതെത്തിയിരുന്നു. എന്നാല്‍, നൂറുശതമാനത്തില്‍ ഉള്‍പ്പെടാതിരുന്നത് സിപിഎം പാര്‍ട്ടി ഓഫീസുകളുടെ കൂടി നികുതി കുടിശ്ശികയായതോടെയാണ്. ഷൊര്‍ണൂര്‍ പാര്‍ട്ടി ഓഫീസ് മുന്‍ മന്ത്രി ടി. ശിവദാസമേനോന്റെ പേരിലാണ്. രണ്ടു കെട്ടിടങ്ങള്‍ക്കും നഗര സഭ റവന്യൂ റിക്കവറി നോട്ടീസ് നല്‍കിയിട്ടുണ്ടെന്ന് സെക്രട്ടറി പി.എസ്. രാജേഷ് പറഞ്ഞു. ഇതുള്‍പ്പെടെ 40 പേര്‍ക്കാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്. അതേസമയം, പാര്‍ട്ടിഫണ്ട് ലഭിക്കുന്നമുറയ്ക്ക് നഗരസഭയുടെ നികുതി കുടിശ്ശിക തീര്‍ക്കുമെന്ന് സി.പി.എം. നേതാക്കള്‍ അറിയിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
വാഹനം കാത്തു നില്‍ക്കുകയായിരുന്ന വിദ്യാര്‍ത്ഥിനിക്കു നേരെ ലൈംഗികാതിക്രമം: അക്രമിയെ ചവിട്ടിത്തെറുപ്പിച്ച് രക്ഷപ്പെട്ട പെണ്‍കുട്ടി സമീപത്തെ വീട്ടില്‍ അഭയം തേടി; മുന്‍ പ്രവാസി പൊലീസ് പിടിയില്‍
Scroll to top

You cannot copy content of this page