ഓപ്പറേഷന്‍ തൂഫാന്‍; വാടക വീട്ടില്‍ 29 ചാക്കുകളിലായി സൂക്ഷിച്ച 20,850 പാക്കറ്റ് നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ പിടികൂടി, 53 കാരന്‍ പിടിയില്‍

ഇരിട്ടി: വാടക വീട്ടില്‍ 29 ചാക്കുകളിലായി സൂക്ഷിച്ച നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ പിടികൂടി.
ലഹരി വിരുദ്ധ സ്‌ക്വാഡായ ഡാന്‍സാഫും കരിക്കോട്ടക്കരി പൊലീസും സംയുക്തമായി നടത്തിയ റെയ്ഡിലാണ് പുകയില ഉല്‍പന്ന ശേഖരം കണ്ടെടുത്തത്. ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായാണ് റെയ്ഡ് നടന്നത്.സംഭവവുമായി ബന്ധപ്പെട്ട് തിരുവനന്തപുരം മാര്‍ത്താണ്ഡം സ്വദേശി പുഷ്പരാജ്(53)പിടിയിലായി. ഇയാള്‍ താമസിച്ചിരുന്ന അങ്ങാടിക്കടവിലെ വാടക വീട്ടില്‍ വ്യാഴാഴ്ച രാത്രി നടത്തിയ റെയ്ഡിലാണ് 20,850 പാക്കറ്റ് ഹാന്‍സും കൂള്‍ലിപ്പും പിടിച്ചെടുത്തത്. ചാക്കുകളില്‍ കെട്ടിസൂക്ഷിച്ച നിലയിലായിരുന്നു പുകയില ഉല്‍പ്പന്നങ്ങള്‍. കഴിഞ്ഞ മാര്‍ച്ച് 14ന് 31,750 പാക്കറ്റ് നിരോധിത പുകയില ഉല്‍പ്പന്നങ്ങളുമായി പുഷ്പരാജ് പോലീസ് പിടിയിലായിരുന്നു. ഇരിട്ടി എസ്.ഐ കെ.ഷറഫുദീന്‍ നടത്തിയ വാഹന പരിശോധനയിലാണ് കാറില്‍ കടത്തുകയായിരുന്നു 21,750 പാക്കറ്റ് ഹാന്‍സ് സഹിതം പുഷ്പരാജിനെ പിടികൂടിയത്. തുടര്‍ന്ന് ഉളിക്കലിലെ ഇയാളുടെ താമസ സ്ഥലത്ത് റെയ്ഡ് നടത്തിയാണ് 10,000 പാക്കറ്റ് പുകയില ഉല്‍പ്പന്നങ്ങള്‍ പിടിച്ചെടുത്തിരുന്നു. ഈ കേസില്‍ ജാമ്യത്തിലിറങ്ങിയ പുഷ്പരാജ് ഉളിക്കലില്‍ നിന്ന് മാറി അങ്ങാടിക്കടവില്‍ വീട് വാടകയ്ക്കെടുത്ത് നിരോധിത പുകയില ഉല്‍പ്പന്ന വില്‍പ്പന തുടര്‍ന്ന് വരികയായിരുന്നു. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്. സി.പി.ഒമാരായ റോയ് തോമസ്, എം.ശ്രീനാഥ്, ശ്രീജിത്ത് എന്നിവരും ഇയാളെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page