സമൂസ റഷീദ് കൊലക്കേസ് പ്രതിയുടെ മൃതദേഹം ഏറ്റുവാങ്ങാന്‍ ബന്ധുക്കളെത്തിയില്ല, തളിപ്പറമ്പില്‍ ഖബറടക്കും

കാസര്‍കോട്: സമൂസ റഷീദ് കൊലക്കേസ് പ്രതിയായ ഹബീബ് എന്ന അഭിലാഷി(31)ന്റെ മൃതദേഹം ഏറ്റുവാങ്ങാന്‍ പരിയാരം മെഡിക്കല്‍ കോളേജില്‍ ബന്ധുക്കളെത്തിയില്ല. ഇതേ തുടര്‍ന്ന് മൃതദേഹം തളിപ്പറമ്പ് ജുമാമസ്ജിദ് അങ്കണത്തില്‍ ഖബറടക്കും.
കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ അഷ്‌റഫ് കര്‍ള, മഞ്ചേശ്വരം മണ്ഡലം മുസ്ലീംലീഗ് സെക്രട്ടറി എകെ ആരിഫ് എന്നിവര്‍ എകെഎം അഷ്‌റഫ് എംഎല്‍എയെ സംഭവം അറിയിച്ചതിനെ തുടര്‍ന്ന് എംഎല്‍എ തളിപ്പറമ്പ് സി.എച്ച് സെന്റര്‍ ഭാരവാഹികളുമായി സംസാരിച്ചാണ് ഖബറടക്കാന്‍ വഴിയൊരുക്കിയത്. വൈകീട്ട് ഖബറടക്കം നടക്കും. ഹബീബിന്റെ സുഹൃത്തുകളായ ഇര്‍ഷാദ്, ഖാലിദ് തുടങ്ങി ആറോളം പേര്‍ ഖബറടക്കല്‍ ചടങ്ങില്‍ പങ്കെടുക്കും. കാസര്‍കോട്, ചൗക്കി സ്വദേശിയാണ് ഹബീബ്.
അഞ്ചു ദിവസം മുമ്പ് കുമ്പള ബദര്‍ ജുമാമസ്ജിദിനു സമീപത്ത് സര്‍വ്വീസ് റോഡരുകിലാണ് ഹബീബിനെ അവശനിലയില്‍ കണ്ടത്. പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ വ്യാഴാഴ്ചയാണ് ഹബീബ് മരിച്ചത്. കുമ്പള, ശാന്തിപ്പള്ളം സ്വദേശിയായ സമൂസ റഷീദ് എന്നയാളെ 2023 ഒക്ടോബര്‍ മാസത്തില്‍ തലയ്ക്ക് കല്ലിട്ടു കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് ഹബീബ്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page