പിലിക്കോട് ഗവണ്‍മെന്റ് ഹോമിയോ ഡിസ്പെന്‍സറി ദേശീയ അംഗീകാരത്തിലേക്ക്

ചെറുവത്തൂര്‍: പിലിക്കോട് ഗവണ്‍മെന്റ് ഹോമിയോ ഡിസ്‌പെന്‍സറിയില്‍ നാഷണല്‍ അക്രഡിറ്റേഷന്‍ ബോര്‍ഡ് ഫോര്‍ ഹോസ്പിറ്റല്‍സ് ആന്‍ഡ് ഹെല്‍ത്ത് കെയര്‍ പ്രൊവൈഡേഴ്‌സ് എന്‍ട്രി ലെവല്‍ സര്‍ട്ടിഫിക്കേഷന്‍ ലഭിക്കുന്നതിനായി ദേശീയ പരിശോധനാ സംഘം സന്ദര്‍ശിച്ചു. എന്‍ എ എച്ച് ബി നാഷണല്‍ അസസര്‍ ഡോ. ജിതിന്‍ കെ നായരുടെ നേതൃത്വത്തിലുള്ള സംഘമാണ് സന്ദര്‍ശനം നടത്തിയത്. പിലിക്കോട് ഗവ. ഹോമിയോ ഡിസ്‌പെന്‍സറിയില്‍ വെച്ച് നടന്ന ചടങ്ങില്‍ പിലിക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഇ കുഞ്ഞിരാമന്‍ ഉദ്ഘാടനം ചെയ്തു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ എന്‍ രവീന്ദ്രന്‍ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് സി.വി ചന്ദ്രമതി, ഗ്രാമപഞ്ചായത്ത് വികസന സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ എം.കെ ഹരിദാസ്, നാഷണല്‍ ആയുഷ് മിഷന്‍ ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ.നിഖില നാരായണന്‍, ഹോമിയോപ്പതി വകുപ്പ് നോഡല്‍ ഓഫീസര്‍ ഡോ. കെ.പി. രാജേഷ് കുമാര്‍, ഭാരതീയ ചികിത്സാ വകുപ്പ് നോഡല്‍ ഓഫീസര്‍ ഡോ. അരുണ്‍ കുമാര്‍, ഗ്രാമപഞ്ചായത്തംഗം ടി.ലജിന, മെഡിക്കല്‍ ഓഫീസര്‍ ഡോ. സിഎസ് സുമേഷ് സംസാരിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
വാഹനം കാത്തു നില്‍ക്കുകയായിരുന്ന വിദ്യാര്‍ത്ഥിനിക്കു നേരെ ലൈംഗികാതിക്രമം: അക്രമിയെ ചവിട്ടിത്തെറുപ്പിച്ച് രക്ഷപ്പെട്ട പെണ്‍കുട്ടി സമീപത്തെ വീട്ടില്‍ അഭയം തേടി; മുന്‍ പ്രവാസി പൊലീസ് പിടിയില്‍
Scroll to top

You cannot copy content of this page