കണ്ണൂര്‍: അഞ്ചരക്കണ്ടി ഡെന്റല്‍ കോളേജ് വിദ്യാര്‍ത്ഥി നിഥിന്‍ രാജിന്റെ മരണവുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത ലോണ്‍ ആപ്പ് കേസിലെ മുഖ്യപ്രതി അറസ്റ്റില്‍. ഉത്തര്‍പ്രദേശ് സ്വദേശി സൗരവി (22)നെയാണ് കണ്ണൂര്‍ ക്രൈംബ്രാഞ്ച് ഇന്‍സ്‌പെക്ടര്‍ ശ്രീജിത്ത് കൊടേരിയും സംഘവും ചെന്നൈയില്‍ വച്ച് അറസ്റ്റു ചെയ്തത്. കണ്ണൂര്‍ ക്രൈംബ്രാഞ്ച് എസ് പി പി ബാലകൃഷ്ണന്‍ നായരുടെ മേല്‍നോട്ടത്തില്‍ ഡിവൈ എസ് പി ജീവന്‍ ജോര്‍ജ്ജാണ് ലോണ്‍ ആപ്പ് കേസ് അന്വേഷിക്കുന്നത്. കേസില്‍ ഹരിയാന സ്വദേശി ജയപ്രകാശ്, ഉത്തര്‍പ്രദേശ് സ്വദേശികളായ പ്രശാന്ത്, കേവല്‍, ഋഷികേശ് തിവാരി എന്നിവരെ നേരത്തെ അറസ്റ്റു ചെയ്തിരുന്നു. പ്രതിയെ പിടികൂടിയ സംഘത്തില്‍ എസ് ഐ മധുസൂദനന്‍, എ എസ് ഐ പി പി പ്രമോദ് എന്നിവരും ഉണ്ടായിരുന്നു.







