ഓട്ടോ ചാർജ് വർദ്ധിപ്പിക്കുക: കാസർകോട് ജില്ല ഓട്ടോറിക്ഷ മസ്ദൂർ സംഘ് (ബിഎംഎസ്) താലൂക് ഓഫീസ് മാർച്ച് നടത്തി

കാസർകോട്: ഓട്ടോ ചാർജ് വർദ്ധിപ്പിക്കുക ,പെട്രോൾ ഉൽപ്പന്നങ്ങൾ സബ്സിഡി നിരക്കിൽ ഓട്ടോ തൊഴിലാളികൾക്ക് വിതരണം ചെയ്യുക, പെട്രോളിയം ഉൽപ്പന്നങ്ങൾ ജിഎസ്ടിയിൽ ഉൾപ്പെടുത്താൻ കേരളം ശുപാർശ ചെയ്യുക , പെട്രോളിയം ഉൽപ്പന്നങ്ങൾക്ക് സംസ്ഥാനം ഏർപ്പെടുത്തിയ കൂടിയ നികുതി കുറയ്ക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുകാസർകോട് ജില്ല ഓട്ടോറിക്ഷ മസ്ദൂർ സംഘ് (ബിഎംഎസ്) കാസർകോട് താലൂക്ക് ഓഫീസ് മാർച്ചുംധർണ്ണയും നടത്തി . യൂണിയൻ ജില്ലാ പ്രസിഡണ്ട് ശിവരാമൻ അധ്യക്ഷൻ വഹിച്ചു. ഓട്ടോറിക്ഷ മസ്ദൂർ സംഘ് ജില്ലാ സെക്രട്ടറി ഭരതൻ കല്യാൺറോഡ് ഉദ്ഘാടനം ചെയ്തു. ബിഎംഎസ് ജില്ലാ സെക്രട്ടറി കെ വി ബാബു ജോ. സെക്രട്ടറി ഭാസ്കരൻ പൊയിനാച്ചി, മേഖല സെക്രട്ടറി ബാബുമോൻ ,ഓട്ടോറിക്ഷ മസ്ദൂർ സംഘം ജില്ലാ ഉപാധ്യക്ഷൻമാരായ എ കേശവ, എസ് കെ ഉമേഷ്, ദിവാകർ റൈ കുമ്പള, കമലാക്ഷ ഉപ്പള, ശ്രീധര ഹൊസങ്കടിപ്രസംഗിച്ചു.ഓട്ടോറിക്ഷ മസ്ദൂർ സംഘ് ബിഎംഎസ് ജില്ലാ ട്രഷർ വിശ്വനാഥ ഷെട്ടി സ്വാഗതവും ,ജില്ലാ ഉപാധ്യക്ഷൻ കുഞ്ഞിക്കണ്ണൻനന്ദിയും പറഞ്ഞു .

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page