സംസ്ഥാനത്തു ജനമനസുകളിൽ മുഖ്യപ്രതിപക്ഷം ബിജെപി: വി.കെ. സജീവൻ

കാസർകോട് : നിയമസഭാ തെരഞ്ഞെടുപ്പോടെ ജനമനസ്സുകളിൽ മുഖ്യപ്രതിപക്ഷത്തിൻ്റെ റോളിൽ ബിജെപിയാണെന്നുബിജെപി സംസ്ഥാന സെൽ കോർഡിനേറ്റർ വികെ സജീവൻ പറഞ്ഞു. ശബരിമല സ്വർണ്ണക്കൊള്ള, സിഎംആർഎൽ – എക്‌സാലോജിക് മാസപ്പടി ഉൾപ്പെടെ വിവിധ വിഷയങ്ങൾ നിയമസഭയ്ക്ക് അകത്തും പുറത്തും ബിജെപി എംഎൽഎമാരാണ് വീണ്ടും സജീവമാക്കിയതെന്നു പണ്ഡിറ്റ് ദീൻദയാൽ ഉപാധ്യായ പ്രശിക്ഷൺ മഹാ അഭിയാനുമായി ബന്ധപ്പെട്ട്നടന്ന ജില്ലാ നേതൃയോഗം ഉദ്ഘാടനം ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു.
ബിജെപിയുടെ ആശയം, ചരിത്രം, കാര്യപദ്ധതി, ലക്ഷ്യം എന്നിവയെ കുറിച്ച്പ്രവർത്തകരിൽ ധാരണ ഉണ്ടാകുക എന്ന ലക്ഷ്യത്തോടെയാണ് പരിശീലന പരിപാടി. മൂന്ന് വർഷ കാലയളവിൽ അംഗത്വ വിതരണം, ഭാരവാഹി തെരഞ്ഞെടുപ്പ്, പരിശീലനം എന്നിവ കൃത്യമായി നടപ്പാക്കുന്ന ഏക രാഷ്ട്രീയ പാർട്ടി ബിജെപിയാണെന്നു അദ്ദേഹം പറഞ്ഞു.
ജില്ലാ പ്രസിഡൻ്റ് എംഎൽ അശ്വിനി അദ്ധ്യക്ഷത വഹിച്ചു.

ദേശീയ കൗൺസിൽ അംഗം എം സഞ്ജീവ ഷെട്ടി, സംസ്ഥാന കമ്മിറ്റി അംഗം എ. വേലായുധൻ, ജില്ലാ ജനറൽ സെക്രട്ടറി പി.ആർ. സുനിൽ, സംസ്ഥാന കൗൺസിൽ അംഗം ശിവകൃഷ്ണ ഭട്ട്, ജില്ലാ സെൽ കോർഡിനേറ്റർ സുകുമാർ കുദ്രെപ്പാടി പ്രസംഗിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page