കാസര്‍കോട്: ഡീസല്‍ വില വര്‍ധനവിനെതിരെ ജില്ലാ ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷന്‍ ഹെഡ് പോസ്‌റ്റോഫീസ് ധര്‍ണ്ണ നടത്തി. ധര്‍ണ്ണ കല്ലട്ര മാഹിന്‍ ഹാജി എംഎല്‍എ ഉദ്ഘാടനം ചെയ്തു.
ഡീസലിനു സബ്‌സിഡി നല്‍കുക, റോഡ് ടാക്‌സ് പൂര്‍ണ്ണമായി ഒഴിവാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു ധര്‍ണ്ണ. ഫെഡറേഷന്‍ ജില്ലാ താലൂക്ക് ഭാരവാഹികള്‍ ധര്‍ണ്ണക്ക് നേതൃത്വം വഹിച്ചു.






