ന്യൂഡൽഹി: ഇന്ത്യൻ കപ്പലിനു നേരെ ഒമാനിൽ ഉണ്ടായ ആക്രമത്തിൽ ഇന്ധന ടാങ്കിനു തീപിടിച്ചതിനെത്തുടർന്ന് അടിയന്തര സഹായം അഭ്യർത്ഥിച്ച ഇന്ത്യക്കാരായ 24 കപ്പൽ ജീവനക്കാരെ ഒമാൻ എയർ ഫോഴ്സ് രക്ഷിച്ചു. തീ പിടിച്ച കപ്പലിനുള്ളിൽ അകപ്പെട്ട ഇന്ത്യൻ കപ്പൽ ജീവനക്കാരെ രക്ഷപ്പെടുത്തുന്നതിന് ഇൻഡ്യ ഗവൺമെന്റ് ഒമാനോട് അഭ്യർത്ഥിച്ചിരുന്നു. കപ്പലിൽ ഉണ്ടായിരുന്ന ജീവനക്കാരും അടിയന്തര സഹായം തേടി സന്ദേശം അയച്ചിരുന്നു. ഇതിനെത്തുടർന്നാണ് ഒമാൻ രക്ഷാ പ്രവർത്തനത്തിലേർപ്പെട്ടത്.







