കാസര്‍കോട്: ഫുട്ബാള്‍ ലോക കപ്പിനോടനുബന്ധിച്ച് സ്‌പോര്‍ട്‌സിനെ ലഹരിയാക്കുക എന്ന മുദ്രാവാക്യവുമായി സംഘചേതന കുതിരക്കോടിന്റെ
നേതൃത്വത്തില്‍ ലോക കപ്പ് ഫുട്ബാള്‍ ക്വിസ്സ് മത്സരം സംഘടിപ്പിച്ചു. പളളിക്കര പഞ്ചായത്ത് മെമ്പര്‍ വി.കാഞ്ചന ഉല്‍ഘാടനം ചെയ്തു. രതീഷ് വളപ്പില്‍ വീട് അധ്യക്ഷത വഹിച്ചു. എ.കെ.ജയപ്രകാശ് ക്വിസ്സ് മത്സരം നിയന്ത്രിച്ചു.
കെ രാജേഷ് കുമാര്‍, പദ്മനാഭന്‍ പി, , ദിനേശ് ടി ,പ്രിയേഷ്, അക്ഷയ് വി സംസാരിച്ചു.
ക്വിസ്സ് മത്സരത്തില്‍ അശോക് കുമാര്‍ ഒന്നാം സ്ഥാനവും വിഷ്ണു കെ രണ്ടാം സ്ഥാനവും നേടി. ഹൈസ്‌കൂള്‍ വിഭാഗം മത്സരത്തില്‍ ആദിഷ് ഒന്നാം സ്ഥാനവും
ശ്രീരാഗ് രണ്ടാം സ്ഥാനവും കിഡീസ് വിഭാഗത്തില്‍ യദു കൃഷ്ണന്‍
ഒന്നാം സ്ഥാനവും ധ്യാന്‍ദീപ് രണ്ടാം സ്ഥാനവും നേടി.






