വിവാഹ നിശ്ചയത്തിനുള്ള ഒരുക്കങ്ങള്‍ക്കിടെ 22 കാരി ജീവനൊടുക്കി

കോഴിക്കോട്: വിവാഹ നിശ്ചയത്തിനുള്ള ഒരുക്കങ്ങള്‍ക്കിടെ യുവതി ജീവനൊടുക്കി. താമരശ്ശേരി അമ്പായത്തോട് സ്വദേശി നന്ദന(22)യാണ് മരിച്ചത്. തിങ്കളാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം.
ഡൈനിങ് ഹാളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. അമ്പായത്തോട് മിച്ചഭൂമി ഒന്നാം പ്ലോട്ടില്‍ താമസിക്കുന്ന ചേലോട്ടില്‍ പ്രദീപ് കുമാറിന്റെയും ബിന്ദുവിന്റെയും മകളാണ് നന്ദന. സംഭവസമയത്ത് നന്ദനയുടെ ഇളയ സഹോദരി മാത്രമാണ് വീട്ടില്‍ ഉണ്ടായിരുന്നത്.
മുറിയില്‍ ഉറങ്ങുകയായിരുന്ന സഹോദരി ഉണര്‍ന്ന് പുറത്തേക്ക് വന്നപ്പോഴാണ് നന്ദനയെ ഡൈനിങ് ഹാളില്‍ തൂങ്ങിയ നിലയില്‍ കണ്ടത്. ഉടന്‍ സമീപവാസികളെ വിവരമറിയിച്ച് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. വിവാഹ നിശ്ചയത്തിനുള്ള ഒരുക്കങ്ങള്‍ നടക്കുന്നതിനിടെയായിരുന്നു ആത്മഹത്യ. മൃതദേഹം താമരശ്ശേരി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. താമരശ്ശേരി പൊലീസ് താലൂക്ക് ആശുപത്രിയിലെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി. തുടര്‍ന്ന് പോസ്റ്റ്മോര്‍ട്ടത്തിനുമായി കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. പൊലീസ് അന്വേഷണം ആരംഭിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page