അതിവേഗ റെയിൽ പദ്ധതിയിൽ കാസർകോടിനെ ഉൾപ്പെടുത്തണം: കെസെഫ്

ദുബൈ :അതിവേഗ റെയിൽ പദ്ധതിയിൽ കാസർകോടിനെ ഉൾപ്പെടുത്തണമെന്ന് എക്സ്പാട്രിയേറ്റ്സ് സോഷ്യോ ഇക്കണോമിക് ഫോറം (കെസെഫ്) ആവശ്യപ്പെട്ടു. ദുബായിൽ ചേർന്ന വാർഷിക പൊതു യോഗമാണ് കേന്ദ്ര-കേരള സർക്കാറുകളോട് ഇക്കാര്യം ആവശ്യപ്പെട്ടത്.

കേരളത്തിന്റെ തെക്കൻ മേഖലയിൽ നിന്ന് വടക്കേ അറ്റം വരെയുള്ള അതിവേഗ റെയിൽ പദ്ധതിയാണ് ആദ്യം വിഭാവനം ചെയ്തിരുന്നതെന്നും, സംസ്ഥാനത്തിന്റെ വടക്കേയറ്റത്തുള്ള കാസർകോടിനെ പദ്ധതിയിൽ നിന്ന് ഒഴിവാക്കുന്നത് നീതീകരിക്കാനാകില്ലെ ന്നും യോഗം അഭിപ്രായപ്പെട്ടു. കാസർകോടിനെ പദ്ധതിയിൽ നിന്ന് ഒഴിവാക്കുന്നത് ജില്ലയെ കേരളത്തിന്റെ വികസന പദ്ധതികളിൽ നിന്ന് മാറ്റിനിർത്തുന്നതിന് തുല്യമാണെന്നു കെസെഫ് ചൂണ്ടിക്കാട്ടി.

നിസാർ തളങ്കര അധ്യക്ഷതവഹിച്ചു. ജനറൽ സെക്രട്ടറി മുരളീധരൻ നമ്പ്യാർ, ട്രഷറർ എം.സി. ഹനീഫ്, ഓഡിറ്റർ കെ.എം. അബ്ബാസ്,ഹുസൈൻ പടിഞ്ഞാർ, ബാലകൃഷ്ണൻ തച്ചങ്ങാട്,എം.സി. ഹനീഫ് പ്രസംഗിച്ചു.
ഭാരവാഹികളായി നിസാർ തളങ്കര (ചെയ) മുരളീധരൻ നമ്പ്യാർ (സെക്ര. ജന) എം.സി. ഹനീഫ് (ട്രഷ)എന്നിവരെ തിരഞ്ഞെടുത്തു .
കെ.എം. അബ്ബാസ്, രാജശേഖരൻ , താഹിറലി , പവിത്രൻ , ദിവാകരൻ , മുഹമ്മദ് കുഞ്ഞി ചൗക്കി, ജബ്ബാർ (വൈ. ചെയ), ഹുസൈൻ പടിഞ്ഞാർ, നിയാസ് , സുരേഷ് , സി.ബി. അസീസ്, ലോഹിതാക്ഷൻ കാലിക്കടവ്, സുബൈർ അബ്ദുല്ല (സെക്ര), ബഷീർ കിന്നിങ്കാർ (ഓഡിറ്റ) എന്നിവരാണ് മറ്റു ഭാരവാഹികൾ.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page