ദുബായ് :ദുബായിൽ ഓടിക്കൊണ്ടിരിക്കെ പെട്ടെന്ന് നിർത്തിയ ട്രക്കിന് പിന്നാലെ പോവുകയായിരുന്ന മിനി ബസ് ഇടിച്ച് എട്ടുപേർ മരിച്ചു. മരിച്ചവരിൽ ആറുപേർ ഇന്ത്യക്കാരാണെന്നറിയുന്നു. തകരാറിനെ തുടർന്ന് ഓടിക്കൊണ്ടിരുന്ന ട്രക്ക് നടു റോഡിൽ പെട്ടെന്ന് നിർത്തുകയായിരുന്നു. ട്രക്കിന് പിന്നാലെ സ്പീഡിലായിരുന്ന ബസ് നിർത്തിയ ട്രക്കിന് പിന്നിൽ പാഞ്ഞു കയറിയാണ് അപകടം ഉണ്ടായത്. ബസ്സിൽ ഡ്രൈവർ ഉൾപ്പെടെ 16 പേരുണ്ടായിരുന്നു. ഇവരിൽ മറ്റ് എട്ടുപേർക്ക് പരിക്കേറ്റു. പരിക്കേറ്റവരിൽ രണ്ടുപേരും ഇന്ത്യക്കാരാണ്. ട്രക്കിന് പിന്നിൽ സഞ്ചരിച്ച് ബസ് നിശ്ചിത അകലം പാലിക്കത്തതാണ് അപകടകാരണമെന്ന് പറയുന്നു.







