കാസര്‍കോട്: കേന്ദ്ര സര്‍ക്കാരിന്റെ ജനദ്രോഹ നയങ്ങള്‍ അവസാനിപ്പിക്കുക, പെട്രോള്‍, ഡീസല്‍, പാചക വാതക വില വര്‍ദ്ധന പിന്‍വലിക്കുക, വിലക്കയറ്റം തടയുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് ഇടതു സംഘടനകള്‍ പോസ്റ്റ് ഓഫീസ് മാര്‍ച്ച് നടത്തി.
ഭരണം മാറിയതോടെ ടൗണ്‍ സി പി എമ്മിന്റെയും സി ഐ ടി യുവിന്റെയും നേതൃത്വത്തിലുള്ള പ്രക്ഷോഭ വേദിയായി മാറിയതില്‍ ജനങ്ങള്‍ കൗതുകം പ്രകടിപ്പിക്കുന്നു. പെട്രോള്‍, പാചക വാതക വിലക്കയറ്റത്തിനെതിരെ ഇടതു സംഘടനകള്‍ ഇന്നും പോസ്റ്റ് ഓഫീസ് മാര്‍ച്ച് നടത്തി. സി ഐ ടി യു ഇന്നു നടത്തിയ മാര്‍ച്ചില്‍ ഗ്യാസ് സിലിണ്ടറുകള്‍വഹിച്ചുകൊണ്ടും ഓട്ടോ റിക്ഷകള്‍ ഉന്തിത്തള്ളിയും ആളുകള്‍ അണിനിരന്നു. ഇതു ജനങ്ങളില്‍ കൗതുകം പകര്‍ന്നു. സി ഐ ടി യു ജില്ലാ പ്രസിഡന്റ് ഡോ. വി പി പി മുസ്തഫ ഉദ്ഘാടനം ചെയ്തു. സി ഐ ടി യു ഭാരവാഹികളായ എ നാരായണന്‍, കെ രവീന്ദ്രന്‍, പി ജാനകി, എ ആര്‍ ധന്യവാദ് പ്രസംഗിച്ചു.







