പെട്രോള്‍ പമ്പിലെ ബൈക്ക് റേസ് ചോദ്യം ചെയ്ത വിരോധം; ജീവനക്കാരെ ആക്രമിച്ച് വാതിലിന്റെ ഗ്ലാസ് അടിച്ചു തകര്‍ത്തു, രണ്ടുപേര്‍ കസ്റ്റഡിയില്‍

കാസര്‍കോട്: പെട്രോള്‍ പമ്പിലെ ബൈക്ക് റേസ് ചോദ്യം ചെയ്ത വിരോധത്തിലാണെന്നു പറയുന്നു, ജീവനക്കാരെ അടിച്ചു പരിക്കേല്‍പ്പിച്ചതായി പരാതി. കുമ്പള, പെര്‍വാഡിലെ കുമ്പള ഫ്യുവല്‍സിലെ ജീവനക്കാരായ കോയിപ്പാടി, കടപ്പുറത്തെ അനൂപ് (22), കിഷോര്‍ (20) എന്നിവരാണ് അക്രമത്തിനു ഇരയായത്. അനൂപ് നല്‍കിയ പരാതിയില്‍ സുല്‍ഫിക്കര്‍ എന്നയാള്‍ക്കെതിരെ കുമ്പള പൊലീസ് കേസെടുത്തു. സംഭവത്തില്‍ രണ്ടുപേര്‍ പൊലീസ് കസ്റ്റഡിയിലാണ്.
ഇന്നലെ (ഞായര്‍) രാത്രി 10മണിയോടെയാണ് കേസിനാസ്പദമായ സംഭവം. പെട്രോള്‍ പമ്പില്‍ വച്ച് ബൈക്ക് റേസ് നടത്തുന്നത് ചോദ്യം ചെയ്തപ്പോള്‍ പരാതിക്കാരനായ അനൂപിനെ ഹെല്‍മറ്റ് കൊണ്ട് അടിക്കുകയും തടയാന്‍ ചെന്ന കിഷോറിനെയും ആക്രമിക്കുകയായിരുന്നുവെന്നു പറയുന്നു. ഇതിനിടയില്‍ പെട്രോള്‍ പമ്പിന്റെ ഓഫീസിന്റെ ഗ്ലാസ് വാതില്‍ ഹെല്‍മറ്റ് കൊണ്ട് അടിച്ചു തകര്‍ത്തതായും പരാതിയില്‍ പറഞ്ഞു. 5000 രൂപയുടെ നഷ്ടം കണക്കാക്കുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page