ബിജെപി പ്രവർത്തകൻ ഓമച്ചേരിയിലെഎം ശങ്കരൻ അന്തരിച്ചു

കരിന്തളം: ആദ്യകാല ബിജെപി പ്രവർത്തകൻ ഓമച്ചേരിയിലെ എം ശങ്കരൻ (77) അന്തരിച്ചു.ഏറെക്കാലമായി പെരിയങ്ങാനത്തായിരുന്നു താമസം. പരേതരായ രാമന്റെയും കുമ്പയുടെയും മകനാണ്.ഭാര്യ പരേതയായ എം നാരായണി.മക്കൾ:പ്രസീത ,പ്രസന്ന, പ്രവിത, ബൈജു .മരുമക്കൾ:ദാമോദരൻ (പരപ്പ ) ,ഗോവിന്ദൻ (കരിവേടകം),രാധാകൃഷ്ണൻ (ചാമക്കുഴി ).സഹോദരങ്ങൾ:രാമൻ (ഓമച്ചേരി ),കൃഷ്ണൻ (ചാമക്കുഴി,മൂപ്പിൽ ),കാർത്ത്യായനി ( ഭീമനടി,ചെന്നടുക്കം),പരേതനായ കേളൻ.

മിൽമ പാൽ വിലവർധന ഇന്നുമുതൽ;കവറുകളുടെ കളർ മാറുന്നു

തിരുവനന്തപുരം:മിൽമ പാലിനു ലിറ്ററിനു നാലു രൂപയും തൈരിനു കിലോഗ്രാമിനു 10 രൂപയും വില വർധിച്ചു. വില വർധന ഇന്ന് നിലവിൽ വന്നു .മഞ്ഞ കവറിലെ പാലിന് 27 രൂപയും നീല കവറിലേതിനു 30 രൂപയും ഓറഞ്ച് കളർ കവറിലെ പാലിനു 30 രൂപയും പച്ച കവർ പാലിനു 32 രൂപയും പശുവിൻപാലിന് ഒരു ലിറ്റർ കുപ്പിക്ക് 75 രൂപയും തൈര് ക്ലാസിക്കിന് 40 രൂപയും തൈര് എലൈറ്റിന് 45 രൂപയും ആണ് വില. മിൽമയുടെ മറ്റ് ഉൽപ്പന്നങ്ങളായ …

650ഗ്രാം എംഡി എം.എ.യുമായി രണ്ടുപേർ പിടിയിൽ

മലപ്പുറം :650 ഗ്രാം എംഡി എം.എ.യുമായി മലപ്പുറം സ്വദേശികളായ രണ്ടുപേരെ കരിപ്പൂർ വിമാനത്താവളത്തിൽ അറസ്റ്റ് ചെയ്തു. മലപ്പുറം ഊരകത്തെ ജിം, മുന്നിയൂരിലെ അലി അക്ബർ എന്നിവരെയാണ് ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് അറസ്റ്റ് ചെയ്തത്. വിമാനത്തിൽ പാഴ്സലായി വന്ന മയക്കുമരുന്ന് വാങ്ങാൻ എത്തിയപ്പോഴാണ് ഇരുവരും പിടിയിലായത് . കഴിഞ്ഞവർഷം ഇതേ വിമാനത്താവളം വഴി ഒരു കിലോ എംഡി എം എ കടത്തിയ കേസിലെ പ്രതികളാണ് ഇവർ. കേസിൽ ജാമ്യത്തിൽ ഇറങ്ങിയാണ് വീണ്ടും മയക്കുമരുന്ന് കച്ചവടത്തിൽ ഏർപ്പെട്ടത്. മയക്കുമരുന്ന് …

ഇന്നത്തെ പ്രധാന വാർത്തകൾ

മ്യാന്മറിൽ വൻ സ്ഫോടനം; 55 മരണം.​വടക്കൻ മ്യാൻമറിലെ കൗങ്‌ടപ് ഗ്രാമത്തിൽ ഖനന ആവശ്യങ്ങൾക്കായി സ്ഫോടകവസ്തുക്കൾ സൂക്ഷിച്ചിരുന്ന കെട്ടിടത്തിൽ ഉണ്ടായ ശക്തമായ സ്ഫോടനത്തിൽ കുട്ടികളടക്കം 55 പേർ കൊല്ലപ്പെട്ടു. എഴുപതോളം പേർക്ക് പരിക്കേറ്റിട്ടുണ്ട്. സ്ഫോടനത്തിന്റെ ആഘാതത്തിൽ സമീപത്തെ കെട്ടിടങ്ങൾക്കും കേടുപാടുകൾ സംഭവിച്ചു. ​ഫ്രാൻസിൽ പി.എസ്.ജി ആരാധകരുടെ വിജയാഘോഷം തെരുവുയുദ്ധമായി; 780 പേർ അറസ്റ്റിൽ.​ഫുട്ബോളിൽ പി.എസ്.ജിയുടെ ചാമ്പ്യൻസ് ലീഗ് കിരീടനേട്ടത്തിന് പിന്നാലെ ഫ്രാൻസിലുടനീളം വൻ സംഘർഷം. പാരിസിൽ ആരാധകരും പൊലീസും തമ്മിലുണ്ടായ തെരുവുയുദ്ധത്തിൽ നിരവധി പൊലീസുകാർ ഉൾപ്പെടെ 219 പേർക്ക് …