തൃശൂര്‍: തൃശൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ വനിതാ ഡോക്ടര്‍ക്ക് പാമ്പു കടിയേറ്റു. പീഡിയാട്രിക് വിഭാഗത്തിലെ ഡോ. ശ്രേയക്കാണ് പാമ്പു കടിയേറ്റത്. ഡോക്ടറെ നിരീക്ഷണത്തിലാക്കി. തിങ്കളാഴ്ച രാവിലെ ഡ്യൂട്ടിക്കെത്തിയപ്പോള്‍ പാര്‍ക്കിംഗ് ഏരിയയില്‍ വച്ചാണ് പാമ്പു കടിച്ചത്. ഏതു ഇനത്തില്‍പ്പെട്ട പാമ്പാണെന്നു വ്യക്തമായിട്ടില്ല. ഒബ്‌സര്‍വേഷന്‍ വാര്‍ഡില്‍ നിരീക്ഷണത്തില്‍ കഴിയുന്ന ഡോക്ടര്‍ക്കു ആവശ്യമെങ്കില്‍ ആന്റിവെനം നല്‍കാനാണ് മെഡിക്കല്‍ കോളേജ് അധികൃതരുടെ തീരുമാനം.







