വിനോദയാത്ര പോകാന്‍ വീട് കുത്തിത്തുറന്ന് കവര്‍ച്ച നടത്തിയ മൂന്ന് കൗമാരക്കാര്‍ അറസ്റ്റില്‍

കോട്ടയം: വിനോദയാത്രയ്ക്ക് പോകുന്നതിന് പണം ഉണ്ടാക്കാന്‍ വീട് കുത്തിത്തുറന്ന് കവര്‍ച്ച നടത്തിയ പ്രായപൂര്‍ത്തിയാകാത്ത രണ്ടുപേര്‍ ഉള്‍പ്പെടെ മൂന്നുപേരെ പൊലീസ് അറസ്റ്റുചെയ്തു. കോട്ടയം കാഞ്ഞിരപ്പള്ളി കൊടുവന്താനത്തെ അജിത് അനിലും (19), 17 വയസുള്ള മറ്റ് രണ്ടുപേരുമാണ് പിടിയിലായത്. ആനക്കല്ലിലെ ഒരു വീടാണ് സംഘം കവര്‍ച്ച ചെയ്തത്.

വീട്ടില്‍ ആളില്ലാതിരുന്ന സമയത്ത് പര്‍ദ ധരിച്ചാണ് ഇവര്‍ മോഷണത്തിന് എത്തിയത്. 75,000 രൂപയും മൂന്ന് പവന്‍ സ്വര്‍ണവും വീട്ടില്‍ നിന്ന് അവര്‍ മോഷ്ടിച്ചു. വീട്ടിലെ സിസിടിവി നശിപ്പിക്കാനും ഇവര്‍ ശ്രമിച്ചെന്ന് പൊലീസ് പറഞ്ഞു. വീടിന് സമീപത്തെ മറ്റ് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാണ് പ്രതികളെ തിരിച്ചറിഞ്ഞത്. മോഷ്ടിച്ച പണം കൊണ്ട് ഇവര്‍ മൂന്നാര്‍ ഉള്‍പ്പെടെ വിനോദയാത്ര നടത്തി. അജിത് നേരത്തെയും നിരവധി മോഷണക്കേസുകളില്‍ പ്രതിയായിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
ട്രെയിന്‍ യാത്രക്കിടയില്‍ യുവതിയുടെയും സുഹൃത്തിന്റെയും വീഡിയോ ചിത്രീകരിച്ചതായി പരാതി; യുവാവിനെതിരെ റെയില്‍വെ പൊലീസ് കേസെടുത്തു, ദുരനുഭവം കാഞ്ഞങ്ങാട്ട് നിന്നു കയറിയ യുവതിക്കും സുഹൃത്തിനും

You cannot copy content of this page