മലയോരത്തു കളിചിരിയും കുരുന്നുകളുടെ നൃത്ത ചുവടുകളുവുമായി സ്‌കൂൾ പ്രവേശനോൽസവം

കരിന്തളം:കളിചിരിയും കുരുന്നുകളുടെ നൃത്ത ചുവടുകളുവുമായി സ്‌കൂൾ പ്രവേശനോൽസവം മലയോരത്ത് ആവേശം പകർന്നു

ചിറ്റാരിക്കാൽ ഉപ ജില്ലാ തല സ്കൂൾ പ്രവേശനോത്സവം കുമ്പളപ്പള്ളി എസ് കെ ജി എം എ യു പി സ്കൂളിൽ വൈവിധ്യമാർന്ന പരിപാടികളോടെ നടന്നു.ആദ്യമായി സ്കൂൾ അങ്കണത്തിലെത്തിയ കുരുന്നുകൾ ആവേശത്തിലും അതിലുപരി ആഹ്ലാദത്തിലുമായിരുന്നു.കുട്ടികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി. നാടൻപാട്ട് കലാകാരൻ രവി നാടൻ പാട്ട് അവതരിപ്പിച്ചു .ആഹ്ലാദ പ്രകടനവും ഉണ്ടായിരുന്നു. പിടിഎ പ്രസിഡണ്ട് സിദ്ദിഖ് അധ്യക്ഷതവഹിച്ചു. പാറക്കോൽ രാജൻ ഉദ്ഘാടനം ചെയ്തു. വി വി യശോദ മുഖ്യാതിഥിയായി. ശിവാനി ആർ പ്രസാദിൻ്റെ സ്മാരക പുരസ്ക്കാരംപി ജയപ്രകാശും ഷൈജു സി യും , നവാഗതർക്കുള്ള പഠനോപകരണ വിതരണം സ്‌ക്കൂൾ മാനേജർ കെ വിശ്വനാഥനും നിർവഹിച്ചു. പി ടി എ വൈസ് പ്രസിഡൻ്റ് വാസു കരിന്തളം, എം പി ടി എ പ്രസിഡൻ്റ് ജോസ്ലിൻ ബിനു, സിനിയർ അസിസ്റൻ്റ് പി വി ഇന്ദുലേഖ, ഹെഡ്മാസ്റ്റർ കെ പി ബൈജു സ്‌റ്റാഫ് സെക്രട്ടറി കെ ബിനു പ്രസംഗിച്ചു. മുഴുവനാളുകൾക്കും വിഭവ സമൃദ്ധമായ സദ്യയും പായസവും വിതരണം ചെയ്തു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

You cannot copy content of this page