കാസര്‍കോട്: എസ്.എഫ്.ഐ മുന്‍ സംസ്ഥാന പ്രസിഡന്റ് പി.എം. ആര്‍ഷോയും കെ. വിദ്യയും വിവാഹിതരായി. പ്രണയ വിവാഹമാണ്. തൃക്കരിപ്പൂര്‍ രജിസ്ട്രാര്‍ ഓഫീസില്‍ രാവിലെ 11മണിക്കാണ് വിവാഹം നടന്നത്. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്. തൃക്കരിപ്പൂര്‍ സ്വദേശിയാണ് വിദ്യ, സിപിഎം പാലക്കാട് ജില്ലാ കമ്മിറ്റിയംഗമാണ് ആര്‍ഷോ.
സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം വി.പി. സാനു, എസ്.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് എം. ശിവപ്രസാദ്, സെക്രട്ടറി പി.എസ്. സഞ്ജീവ്, മുന്‍ സംസ്ഥാന പ്രസിഡന്റ് കെ. അനുശ്രീ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.






