മലപ്പുറം: ഇന്‍ഷുറന്‍സ് കമ്പനിയില്‍ നിക്ഷേപിക്കാമെന്ന് പറഞ്ഞ് 44 ലക്ഷം രൂപ വാങ്ങി തട്ടിപ്പ് നടത്തിയെന്ന പരാതിയില്‍ അസിസ്റ്റന്റ് മാനേജരെ പൊലീസ് അറസ്റ്റുചെയ്തു. സ്വകാര്യ ഇന്‍ഷുറന്‍സ് കമ്പനിയിലെ അസിസ്റ്റന്റ് മാനേജര്‍ വെട്ടത്തുര്‍ സ്വദേശി പുളിക്കാതൊടി വീട്ടിലെ പ്രിയ മോളാണ് (43) അറസ്റ്റിലായത്. വെട്ടത്തുര്‍ തേലക്കാട് സ്വദേശിയില്‍ നിന്നാണ് ഇവര്‍ പണം കൈപറ്റിയത്.
പണം വാങ്ങിയശേഷം അസിസ്റ്റന്റ് മാനേജര്‍ നിക്ഷേപകന് വ്യാജ രസീത് നല്‍കിയതായി പറയുന്നു. പിന്നീട് നടത്തിയ അന്വേഷണത്തില്‍ ഇവര്‍ പണം അടച്ചിരുന്നില്ലെന്ന് കണ്ടെത്തുകയായിരുന്നു. ഇതോടെയാണ് പൊലീസില്‍ പരാതി നല്‍കിയത്. തുടര്‍ന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
എസ്. ഐ പ്രദീപ്, എ.എസ്.ഐ സിന്ധു വെള്ളയങ്ങര, സീനിയര്‍ പൊലീസ് ഓഫീസര്‍മാരായ രാകേഷ് ചന്ദ്ര, ജില്ലാ ആന്റി നാര്‍കോട്ടിക്‌സ് സ്പെഷ്യല്‍ ആക്ഷന്‍ ഫോഴ്‌സ് അംഗങ്ങളായ കൃഷ്ണ കുമാര്‍, ദിനേശ് കിഴക്കേക്കര, സിവില്‍ പൊലീസ് ഓഫീസര്‍മാരായ അനിത, ചന്ദ്രദാസ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പെരിന്തല്‍മണ്ണ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.







