ഭാര്യയെ സ്‌കൂളിലേക്കു യാത്രയാക്കിയ ശേഷം തിരിച്ചെത്തിയ ഭര്‍ത്താവ് വീട്ടിനുള്ളില്‍ തൂങ്ങി മരിച്ചു
കാഞ്ഞങ്ങാട്: ഭാര്യയെ സ്‌കൂളിലേക്ക് ബസ്സില്‍ കയറ്റിവിട്ട ശേഷം തിരിച്ചു വീട്ടിലെത്തിയ ഭര്‍ത്താവ് വീട്ടിനുള്ളില്‍ തൂങ്ങി മരിച്ചു.പനത്തടി തച്ചാറക്കടവിലെ ശങ്കര്‍ ബേക്കറി ആന്റ് കൂള്‍ ബാര്‍ ഉടമയും സാമൂഹ്യ- സന്നദ്ധ -പൊതു പ്രവര്‍ത്തകനുമായ കെ എന്‍ വേണുവാണ് (52)ഇന്നുരാവിലെ വീട്ടിനുള്ളില്‍ തൂങ്ങി മരിച്ചത്. വീടിന്റെ ഒന്നാം നിലയില്‍ കയറിയ പിതാവിനെ കാണാതായതിനെത്തുടര്‍ന്നു മകള്‍ നടത്തിയ അന്വേഷണത്തിലാണ് പിതാവിനെ മുറിക്കുള്ളില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു.വ്യാപാരി- വ്യവസായി ഏകോപന സമിതി മുന്‍ പനത്തടി യൂണിറ്റ് …