കാസര്‍കോട്: മാവേലി എക്‌സ്പ്രസില്‍ യാത്ര ചെയ്യുന്നതിനിടയില്‍ യുവതിയുടെയും സുഹൃത്തിന്റെയും വീഡിയോ ചിത്രീകരിച്ചുവെന്ന പരാതിയില്‍ കണ്ണൂര്‍ റെയില്‍വെ പൊലീസ് കേസെടുത്തു. കണ്ണൂര്‍, പുതിയ തെരു, പാട്യം സ്വദേശിനിയുടെ പരാതി പ്രകാരമാണ് കേസ്.
മെയ് 30ന് ആണ് കേസിനാസ്പദമായ സംഭവം. തിരുവനന്തപുരത്തേക്കുള്ള മാവേലി എക്‌സ്പ്രസില്‍ കാഞ്ഞങ്ങാട്ടു നിന്നാണ് പരാതിക്കാരിയും സുഹൃത്തും കയറിയത്. രാത്രി എട്ടുമണിയോടെ ട്രെയിന്‍ കണ്ണൂരില്‍ rഎത്തിയപ്പോള്‍ എതിര്‍ഭാഗത്ത് ഇരുന്ന് യാത്ര ചെയ്യുകയായിരുന്ന നീല ഷര്‍ട്ടും വെള്ള പാന്റ്‌സും ധരിച്ച ആള്‍ മൊബൈല്‍ ഫോണില്‍ വീഡിയോ ചിത്രീകരിക്കുകയായിരുന്നുവെന്നു പരാതിയില്‍ പറഞ്ഞു. യുവാവിനെ കണ്ടെത്തുന്നതിനായി പൊലീസ് അന്വേഷണം തുടങ്ങി. ഇതിന്റെ ഭാഗമായി വിവിധ റെയില്‍വെ സ്റ്റേഷനുകളിലെ സിസിടിവി ദൃശ്യങ്ങളുടെ പരിശോധന തുടങ്ങി.







