തമിഴ് നാട്ടിലെ ജനങ്ങള്‍ എന്റെ നെഞ്ചിനുള്ളില്‍ കുടിയിരിക്കും തമിഴക മക്കള്‍; മുഖ്യമന്ത്രി വിജയ്

ചെന്നൈ: തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പില്‍ രണ്ട് മണ്ഡലങ്ങളില്‍ മത്സരിച്ച് വിജയിച്ച വിജയ് അതില്‍ ഒരു മണ്ഡലമായ തിരുച്ചിറപ്പള്ളിയില്‍ ഉപതിരഞ്ഞെടുപ്പ് അനിവാര്യമായിരിക്കെ ഇന്ന് തിരുച്ചിയില്‍ നടന്ന പൊതുസമ്മേളനത്തില്‍ വന്‍ജനക്കൂട്ടത്തിനെ കയ്യിലെടുത്തു. തിരുച്ചി തനിക്ക് ഹൃദയത്തിന്റെ ഭാഗമെന്ന് അദ്ദേഹം പറഞ്ഞു. തന്നെ മികച്ച ഭൂരിപക്ഷത്തില്‍ വിജയിപ്പിച്ച ജനങ്ങള്‍ക്ക് അദ്ദേഹം നന്ദി അറിയിച്ചു. തിരുച്ചിറപള്ളിയില്‍ ഉപതിരഞ്ഞെടുപ്പ് നടക്കുമ്പോള്‍ നിങ്ങളില്‍ ഒരാളായിരിക്കും സ്ഥാനാര്‍ത്ഥി എന്നും ജനാവലിയുടെ ഹസ്താരവങ്ങള്‍ക്കിടയില്‍ അദ്ദേഹം പറഞ്ഞു. തനിക്ക് നേരെ ഉയരുന്ന പ്രതിപക്ഷ ആരോപണങ്ങള്‍ക്ക് വിജയ് അക്കമിട്ട് മറുപടി പറഞ്ഞു. തനിക്ക് എതിരാളികള്‍ ഇല്ലെന്ന് പറയുന്നില്ല. ഡിഎംകെയും ടിവികെയും തമ്മിലാണ് മത്സരം എന്ന് വിജയ് പറഞ്ഞു. തന്റെ വസ്ത്രധാരണത്തെ വിമര്‍ശിക്കുന്നവര്‍ക്കും വിജയ് മറുപടി നല്‍കി. കറുപ്പും വെളുപ്പും വസ്ത്രങ്ങള്‍ മാത്രമാണ് താന്‍ ധരിക്കുന്നതെന്നും ഫാന്‍സി വസ്ത്രങ്ങള്‍ ധരിക്കുന്നില്ലെന്നും വിജയ് പറഞ്ഞു. കറുപ്പും വെളുപ്പും മനുഷ്യന്റെ സ്വഭാവത്തെയാണ് കാണിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. തന്റെ സര്‍ക്കാരിന് ആറുമാസമേ ആയുസ്സുള്ളൂ എന്ന ഡി.എം.കെ നേതാവും മുന്‍ മുഖ്യമന്ത്രിയുമായ എം.കെ സ്റ്റാലിന്റെ വിമര്‍ശനത്തിന് കാത്തിരുന്ന് കാണൂ എന്ന് വിജയ് മറുപടി നല്‍കി. വിജയ് വോട്ടുതേടിയത് സമൂഹ മാധ്യമങ്ങളിലൂടെയാണെന്ന സ്റ്റാലിന്റെ ആരോപണത്തെയും വിജയ് വിമര്‍ശിച്ചു. താന്‍ മുഖ്യമന്ത്രി അല്ല, തമിഴ് നാട് മക്കളുടെ മുഖ്യ സേവകനാണെന്ന് അദ്ദേഹം പറഞ്ഞു. തമിഴ് നാട്ടിലെ ജനങ്ങള്‍ എന്റെ നെഞ്ചിനുള്ളില്‍ കുടിയിരിക്കും തമിഴക മക്കള്‍ ആണെന്ന വിജയ് യുടെ പ്രസംഗത്തെ വലിയ ആരവങ്ങളോടെയാണ് പ്രസംഗം കേള്‍ക്കാനെത്തിയ വന്‍ജനക്കൂട്ടം സ്വീകരിച്ചത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page