തെരുവുനായ അക്രമത്തില്‍ നാലുപേര്‍ക്ക് പരിക്ക്

കോഴിക്കോട്: തെരുവുനായയുടെ അക്രമത്തില്‍ നാലുപേര്‍ക്ക് പരിക്കേറ്റു. നാദാപുരം വളയത്ത് ഇന്ന് രാവിലെയാണ് സംഭവം. പരിക്കേറ്റവര്‍ നാദാപുരം ജില്ലാ ആശുപത്രിയിലെത്തി ചികിത്സ തേടി. പരിക്കേറ്റവരില്‍ ഒരാള്‍ക്ക് സ്‌കൂട്ടറില്‍ പോകുന്നതിനിടെയാണ് നായയുടെ കടിയേറ്റത്.

പ്രദേശത്ത് തെരുവുനായയുടെ ആക്രമണം പതിവാണെന്ന് നാട്ടുകാര്‍ പറയുന്നു. കഴിഞ്ഞദിവസവും തെരുവുനായ പ്രദേശവാസികളെ കടിച്ചിരുന്നു. തെരുവുനായകള്‍ക്കെതിരെ നടപടി എടുക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
കുമ്പളയില്‍ യുവാവിനെയും പെണ്‍സുഹൃത്തിനെയും കത്തികാട്ടി ഭീഷണിപ്പെടുത്തി തട്ടിക്കൊണ്ടു പോയി ആക്രമിച്ചു; അരലക്ഷം രൂപ ആവശ്യപ്പെട്ട് ഭീഷണി, കൊലക്കേസ് പ്രതി ഉള്‍പ്പെടെ രണ്ട് പേര്‍ അറസ്റ്റില്‍

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page