കൊച്ചി: മാസപ്പടി കേസില്‍ ഇ ഡി അന്വേഷണത്തിനു എതിരായി സി എം ആര്‍ എല്‍ നല്‍കിയ ഹര്‍ജിയിന്മേല്‍ ഹൈക്കോടതി വെള്ളിയാഴ്ച വിധി പറയും. അതുവരെ തുടര്‍ നടപടികള്‍ പാടില്ലെന്ന് ഇ ഡിയ്ക്ക് കോടതി നിര്‍ദ്ദേശം നല്‍കി.
അതേസമയം തുടര്‍നടപടി പാടില്ലെന്ന് ഹര്‍ജിക്കാര്‍ക്ക് മാത്രമായിരിക്കും ബാധകമാവുക.ഇ ഡി അധികാര പരിധിക്കു അപ്പുറത്താണ് അന്വേഷണം തുടങ്ങിയതെന്നു സി എം ആര്‍ എല്‍ വാദിച്ചു.
എഫ് ഐ ആര്‍ ഇല്ലാത്ത ഘട്ടത്തിലാണ് ഇ ഡി സമന്‍സ് അയക്കുന്നതെന്നു ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടി. രാഷ്ട്രീയ നേതാവിന്റെ പരാതിയിലാണ് എസ് എഫ് ഐ ഒ അന്വേഷണം ആരംഭിച്ചതെന്നും കമ്പനി വാദിച്ചു.
അന്വേഷണം പൂര്‍ത്തിയാക്കാന്‍ അനുവദിക്കുന്നതല്ലേ നല്ലതെന്നു കോടതി വാദത്തിനു ഇടയില്‍ ചോദിച്ചു. കുറ്റകൃത്യമില്ലെങ്കില്‍ ക്ലീന്‍ ചിറ്റ് ലഭിക്കുമല്ലോയെന്നും കോടതി ചോദിച്ചു. വിശദമായ വാദത്തിനു ശേഷമാണ് ഹര്‍ജിയില്‍ അന്തിമ വിധി വെള്ളിയാഴ്ച പ്രഖ്യാപിക്കുമെന്നു വ്യക്തമായത്.







