തൃക്കാക്കര: മാലിന്യം ശേഖരിക്കാത്തതില്‍ പ്രതിഷേധിച്ച് വീട്ടുടമ നഗരസഭയുടെ പ്രധാന കവാടത്തിന് മുന്നില്‍ മാലിന്യം നിക്ഷേപിച്ചു. തൃക്കാക്കര നഗരസഭയിലെ എന്‍ജിഒ ക്വാര്‍ട്ടേഴ്‌സ് വാര്‍ഡിലെ താമസക്കാരനായ സുനില്‍ ആണ് നഗരസഭയുടെ പ്രധാന കവാടത്തിന് മുന്നില്‍ മാലിന്യം കൊണ്ടുവന്ന് നിക്ഷേപിച്ചത്. നഗരസഭ പരിധിയില്‍ ദിവസങ്ങളായി മാലിന്യം ശേഖരിക്കുന്നില്ലെന്നാണ് സുനിലിന്റെ പരാതി.
നഗരസഭയിലെ ഭരണകക്ഷി കൗണ്‍സിലര്‍ക്കൊപ്പമെത്തിയാണ് സുനില്‍ കവാടത്തിന് മുന്നില്‍ മാലിന്യം തള്ളിയത്. വീട്ടില്‍ മാലിന്യം കെട്ടിക്കിടക്കുന്നതുമായി ബന്ധപ്പെട്ട് സുനില്‍ പലതവണ അധികൃതര്‍ക്ക് പരാതി നല്കിയെങ്കിലും നടപടി ഉണ്ടായില്ല. ഇതാണ് സുനിലിനെ വേറിട്ട പ്രതിഷേധം നടത്താന്‍ പ്രേരിപ്പിച്ചത്. സംഭവം വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിട്ടുണ്ട്.







