തുളസിത്തറയില്‍ പ്രാര്‍ത്ഥിച്ചു മടങ്ങുകയായിരുന്ന മധ്യവയസ്‌കന്‍ വീട്ടുമുറ്റത്തു കുഴഞ്ഞുവീണു മരിച്ചു

കാസര്‍കോട്: തുളസിത്തറയില്‍ ദീപംതെളിച്ചു പ്രാര്‍ത്ഥിച്ചു മടങ്ങുന്നതിനിടയില്‍ മധ്യവയസ്‌കന്‍ കുഴഞ്ഞു വീണു മരിച്ചു.
ബദിയഡുക്ക നീര്‍ച്ചാലിനടുത്തെ കന്യപ്പാടി ഹരികൃപയിലെ ഐത്തപ്പ (54) ആണ് മരിച്ചത്. കൂലിപ്പണിക്കാരനാണ്.
ഇന്നു രാവിലെ വീട്ടുമുറ്റത്തെ തുളസിത്തറയില്‍ പ്രാര്‍ത്ഥിച്ചു മടങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെട്ടിരുന്നു. പരേതരായ കൊഗ്ഗു- അങ്കാര ദമ്പതികളുടെ മകനാണ്. ഭാര്യ: വസന്തി. മക്കള്‍: ജയലക്ഷ്മി, രമ്യ, ശ്രീഹരി, അനുശ്രീ, ദീപശ്രീ. മരുമകന്‍: വസന്ത. സഹോദരങ്ങള്‍: വസന്തി, ബാലകൃഷ്ണ, ഉദയ, മഹാലിംഗേശ്വര, പരേതനായ സീതാരാമ.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
കുമ്പളയില്‍ യുവാവിനെയും പെണ്‍സുഹൃത്തിനെയും കത്തികാട്ടി ഭീഷണിപ്പെടുത്തി തട്ടിക്കൊണ്ടു പോയി ആക്രമിച്ചു; അരലക്ഷം രൂപ ആവശ്യപ്പെട്ട് ഭീഷണി, കൊലക്കേസ് പ്രതി ഉള്‍പ്പെടെ രണ്ട് പേര്‍ അറസ്റ്റില്‍

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page