സ്കൂൾ പ്രവേശനോത്സവം: നവാഗതർക്ക് പായസം വിളമ്പി മൊഗ്രാൽ ഗ്രീൻസ്റ്റാർ

സ്കൂൾ പ്രവേശനോത്സവം: നവാഗതർക്ക് പായസം വിളമ്പി മൊഗ്രാൽ ഗ്രീൻസ്റ്റാർ മൊഗ്രാൽ:മൊഗ്രാൽ വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂൾ പ്രവേശനോത്സവത്തിൽ നവാഗതരെ പായസം നൽകി വരവേറ്റു. മൊഗ്രാൽ ഗ്രീൻ സ്റ്റാർ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബാണ് പ്രവേശനോത്സവത്തിനു മധുരം പകർന്നത്. സ്കൂൾ മുറ്റത്ത് ഇതിനു വേണ്ടി പ്രത്യേക സംവിധാനമൊരുക്കിയിരുന്നു.നവാഗതരായ വിദ്യാർത്ഥികൾക്കും, ആയിരത്തോളം വരുന്ന മറ്റു കുട്ടികൾക്കും, അധ്യാപകർക്കും, രക്ഷിതാക്കൾക്കും ക്കുമാണ് പായസം നൽകിയത്.മുസ്ലിം ലീഗ് കുമ്പള പഞ്ചായത്ത് പ്രസിഡന്റ് ബി എൻ മുഹമ്മദലി ചടങ്ങ് ഉത്ഘാടനം ചെയ്തു. ഗ്രീൻസ്റ്റാർ മൊഗ്രാൽ രക്ഷാധികാരി എം ജി റഹ്‌മാൻ,ടി എം ശുഹൈബ്,മുസ്ലിം ലീഗ് വാർഡ് കമ്മിറ്റി പ്രസിഡണ്ട് ടി കെ ജാഫർ,ഗ്രീൻസ്റ്റാർ പ്രസിഡന്റ് മഖ്‌ദൂം,സെക്രട്ടറി മാരായ അർഷാദ് ഹൂബ്ലി,നൗഷാദ് കോട്ട,ട്രഷറർ മുജീബ് പേരാൽ,ഗ്രീൻസ്റ്റാർ മൊഗ്രാൽ ദുബായ് കമ്മിറ്റി അംഗം അനീസ് ടി പി, ഗ്രീൻസ്റ്റാർ മൊഗ്രാലിന്റെ ഖത്തർ കമ്മിറ്റി അംഗം ഫാറൂഖ് ഖത്തർ,അലി കടവത്ത്,ജബ്ബാർ വിപി,അബ്ദുള്ള ഗ്രീൻപീസ്,മമ്മൂട്ടി എസ്ടിയു,ഉമ്പായി കൊപ്പളം സംബന്ധിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page