ഗൗതം അദാനിക്കെതിരെ അമേരിക്കയിലുള്ള സാമ്പത്തിക തട്ടിപ്പ്, കൈക്കൂലി കേസുകൾ പിൻവലിക്കാൻ യുഎസ് നീക്കം
പി പി ചെറിയാൻ ന്യൂയോർക് :അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനിക്കെതിരെയുള്ള വഞ്ചനക്കുറ്റങ്ങളും കൈക്കൂലി ആരോപണങ്ങളും പിൻവലിക്കാൻ അമേരിക്കൻ അധികൃതർ നീക്കം ആരംഭിച്ചു.. യുഎസ് നീതിന്യായ വകുപ്പ് ക്രിമിനൽ കുറ്റങ്ങൾ ഒഴിവാക്കിക്കൊണ്ടുള്ള പ്രഖ്യാപനം ഈ ആഴ്ച തന്നെ നടത്തിയേക്കുമെന്നാണ് വിവരം. ഇന്ത്യയിൽ സൗരോർജ്ജ കരാറുകൾ നേടുന്നതിനായി ഇന്ത്യൻ ഉദ്യോഗസ്ഥർക്ക് 250 മില്യൺ ഡോളറിലധികം കൈക്കൂലി നൽകിയെന്നും, ഈ വിവരം മറച്ചുവെച്ച് യുഎസ് നിക്ഷേപകരിൽ നിന്നും ബാങ്കുകളിൽ നിന്നും ഫണ്ട് ശേഖരിച്ചെന്നുമാണ് അദാനിക്കെതിരെയുള്ള കേസ്. 2024 നവംബറിലാണ് യുഎസ് …