ഡല്‍ഹി കാണാനിറങ്ങി; പ്രായപൂര്‍ത്തിയാകാത്ത സഹോദരിമാര്‍ ട്രെയിന്‍ മാറി കയറി കേരളത്തില്‍ എത്തി; സംരക്ഷണം ഏറ്റെടുത്ത് ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി

പാലക്കാട്: ഡല്‍ഹി കാണാനിറങ്ങിയ പ്രായപൂര്‍ത്തിയാകാത്ത സഹോദരിമാര്‍ ട്രെയിന്‍ മാറി കയറി എത്തിയത് കേരളത്തില്‍. പാലക്കാട് റെയില്‍വേ സ്റ്റേഷനിലാണ് ബിഹാര്‍ സ്വദേശികളായ സഹോദരിമാര്‍ എത്തിയത്. ഇവരെ റെയില്‍വേ സംരക്ഷണസേനയുടെ ഇടപെടലില്‍ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയുടെ സംരക്ഷണയിലാക്കി. പതിനേഴും പതിനെട്ടും വയസ്സുള്ള കുട്ടികളാണു പാലക്കാട്ടെത്തിയത്.

പാലക്കാട് ജംക്ഷന്‍ റെയില്‍വേ സ്റ്റേഷനിലെ മൂന്നാം നമ്പര്‍ പ്ലാറ്റ്ഫോമില്‍ അപരിചിതരായ കുട്ടികളെ കണ്ട് റെയില്‍വേ സംരക്ഷണസേന വിവരങ്ങള്‍ ചോദിച്ചറിയുകയായിരുന്നു. ബിഹാറില്‍ നിന്നു ഡല്‍ഹി കാണാന്‍ പുറപ്പെട്ടതാണെന്നും ട്രെയിന്‍ മാറി പാലക്കാട് എത്തിയതാണെന്നും ഇവര്‍ ഉദ്യോഗസ്ഥരെ അറിയിച്ചു. തുടര്‍ന്നു കുട്ടികള്‍ നല്‍കിയ ഫോണ്‍ നമ്പറില്‍ അധികൃതര്‍ കുടുംബവുമായി ബന്ധപ്പെട്ടു.

അതിനുശേഷം ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിക്കു മുന്‍പാകെ ഹാജരാക്കുകയായിരുന്നു. കുട്ടികളുടെ അമ്മ പാലക്കാട്ടേക്കു തിരിച്ചിട്ടുണ്ടെന്നും ഇവര്‍ എത്തിയ ശേഷം കൃത്യമായ തിരിച്ചറിയല്‍ രേഖകള്‍ പരിശോധിച്ച് ഉറപ്പുവരുത്തിയ ശേഷമാകും ഒപ്പം വിടുന്ന കാര്യത്തില്‍ തീരുമാനമെടുക്കുകയെന്നും അധികൃതര്‍ പറഞ്ഞു. നിലവില്‍ കുട്ടികള്‍ക്ക് കൗണ്‍സലിങ് നല്‍കി ‘സ്നേഹിത’ കേന്ദ്രത്തില്‍ താമസിപ്പിച്ചിരിക്കുകയാണ്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page