ജീന്‍സ് ധരിക്കുന്നതിനെ എതിര്‍ത്ത പിതാവിന് നേരെ വെടിയുതിര്‍ത്തു; മകള്‍ അറസ്റ്റില്‍

ലുധിയാന: ജീന്‍സ് ധരിക്കുന്നതിനെ എതിര്‍ത്ത പിതാവിന് നേരെ വെടിയുതിര്‍ത്ത മകളെ പൊലീസ് അറസ്റ്റുചെയ്തു. പഞ്ചാബിലെ ഖല്‍ചിയാന്‍ ഗ്രാമത്തില്‍ കഴിഞ്ഞദിവസമാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. പിതാവ് പര്‍മീന്ദര്‍ സിങ്ങിനെ വെടിവച്ചതിന് 21 കാരിയായ സ്‌നേഹ്ദീപ് കൗറിനെയാണ് പൊലീസ് അറസ്റ്റുചെയ്തത്. പരിക്കേറ്റ പര്‍മീന്ദര്‍ സിങ്ങിനെ ഗുരു നാനാക് ദേവ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു, അദ്ദേഹത്തിന്റെ നില തൃപ്തികരമാണെന്ന് പൊലീസ് പറഞ്ഞു.

ജീന്‍സും ടോപ്പും ധരിക്കുന്നതിനെ ചൊല്ലി പിതാവും മകളും തമ്മില്‍ തര്‍ക്കം നടന്നിരുന്നതായി പൊലീസ് പറഞ്ഞു. മാത്രമല്ല അടുത്തിടെ 12-ാം ക്ലാസ് പരീക്ഷ പാസായ സ്‌നേഹ്ദീപിന് ഓസ്ട്രേലിയയിലേക്ക് ഉന്നത പഠനത്തിന് പോകണമെന്നും ആഗ്രഹമുണ്ടായിരുന്നു. എന്നാല്‍ പിതാവ് ഇതിനെയെല്ലാം എതിര്‍ത്തതായി പറയുന്നു. ഇതോടെ നിയന്ത്രണം വിട്ട പെണ്‍കുട്ടി തന്റെ കയ്യിലുണ്ടായിരുന്ന ലൈസന്‍സ് ഉള്ള റിവോള്‍വര്‍ കൊണ്ട് പിതാവിന് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. വെടിവച്ച തോക്ക് പൊലീസ് കസ്റ്റഡിയിലെടുത്തു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
കെ എസ് ആര്‍ ടി സി ബസിലെ 70 യാത്രക്കാരില്‍ 68 പേരും സ്ത്രീകള്‍; യാത്രയ്ക്കിടയില്‍ വീട്ടമ്മയുടെ 30,000 രൂപ നഷ്ടപ്പെട്ടു; മുഴുവന്‍ യാത്രക്കാരെയും വിശദമായി പരിശോധിച്ച് കുമ്പള പൊലീസ്, എന്നിട്ടും നഷ്ടപ്പെട്ട പണം കണ്ടെത്താനായില്ല

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page