അയല്‍വാസിയുടെ വീട്ടു പറമ്പില്‍ അതിക്രമിച്ചു കയറി കീടനാശിനി ഉപയോഗിച്ച് 50 ഫലവൃക്ഷങ്ങള്‍ നശിപ്പിച്ചതായി പരാതി; കേസ്

കുമ്പള: ബംബ്രാണ കിദൂരില്‍ വീട്ടു വളപ്പിലെ ഫലവൃക്ഷങ്ങളും ചെടികളും അയല്‍ക്കാരന്‍ കീടനാശിനി ഉപയോഗിച്ചു നശിപ്പിച്ചു. കിദൂര്‍ കജൂര്‍ ഹൗസിലെ സുന്ദരയുടെ ഭാര്യ കെ സുജാതയുടെ പരാതിയില്‍ അയല്‍ക്കാരന്‍ നരസിംഹയ്‌ക്കെതിരെ കുമ്പള പൊലീസ് കേസെടുത്തു. സംഭവത്തില്‍ 50,000 രൂപയുടെ നഷ്ടം നേരിട്ടതായി പരാതിയില്‍ പറഞ്ഞു.
ഈ മാസം 13നു രാത്രിയാണ് വീട്ടു പറമ്പില്‍ അതിക്രമിച്ചു കയറി ഫലവൃക്ഷങ്ങളും ചെടികളും രാസ കീടനാശിനി ഉപയോഗിച്ചു നശിപ്പിച്ചതോടെയാണ് പരാതി. 50 വോളം ഫലവൃക്ഷങ്ങളും ചെടികളും നശിച്ചുവെന്നു കൂട്ടിച്ചേര്‍ത്തു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
എലിവിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ച സര്‍ക്കാര്‍ ജീവനക്കാരിയുടെ നില അതീവ ഗുരുതരം; പൊലീസ് എസ്‌കോര്‍ട്ടോടെ കോഴിക്കോട്ടെ ആശുപത്രിയിലേക്ക് മാറ്റി; പൊലീസിനു നല്‍കിയ മൊഴിയില്‍ ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍
Scroll to top

You cannot copy content of this page