ചെലവു ചുരുക്കല്‍: മന്ത്രിമാര്‍ക്ക് പുതിയ കാറില്ല

തിരുവനന്തപുരം: നാളെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുന്ന യു.ഡി.എഫ് മന്ത്രിമാര്‍ക്ക് പുതിയ കാറുകള്‍ വാങ്ങില്ലെന്ന് നിയുക്ത മുഖ്യമന്ത്രി വി.ഡി.സതീശന്‍ അറിയിച്ചു. ചെലവു ചുരുക്കുന്നതിന്റെ ഭാഗമായാണ് തീരുമാനം. എല്‍.ഡി.എഫ് മന്ത്രിസഭയിലെ മന്ത്രിമാര്‍ ഉപയോഗിച്ച കാറുകള്‍ തന്നെയാകും മന്ത്രിമാര്‍ ഉപയോഗിക്കുക. ടൂറിസം വകുപ്പിനാണ് കാറുകളുടെ പരിപാലന ചുമതല. ആവശ്യമായ അറ്റകുറ്റപ്പണികള്‍ നടത്തിയശേഷം സത്യപ്രതിജ്ഞയ്ക്ക് ശേഷം മന്ത്രിമാര്‍ക്ക് കാറുകള്‍ കൈമാറും.

മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉപയോഗിച്ചിരുന്ന കറുത്ത കാറുകള്‍ പൊലീസ് ഏറ്റെടുത്തു. ഇത് എന്തു ചെയ്യണമെന്ന് പിന്നീട് തീരുമാനിക്കും. വെള്ള കാറുകളാകും ഇനി ഉപയോഗിക്കുക. മുഖ്യമന്ത്രി വി.ഡി.സതീശന്റെ യാത്രകളിലുണ്ടാവുക പൊലീസിന്റെ പൈലറ്റ്, എസ്‌കോര്‍ട്ട് വാഹനങ്ങള്‍ മാത്രമായിരിക്കും. എസ്‌കോര്‍ട്ട് വാഹനങ്ങള്‍ വേണ്ടെന്ന് സതീശന്‍ പറഞ്ഞിരുന്നുവെങ്കിലും അത് ഒഴിവാക്കാനാകില്ലെന്ന് ഉന്നത് പൊലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. മുഖ്യമന്ത്രിയുടേതുകൂടി ചേര്‍ത്ത് മൂന്ന് വാഹനങ്ങളാകും വാഹനവ്യൂഹത്തിലുണ്ടാവുക. താന്‍ കടന്നുപോകുമ്പോള്‍ മറ്റു വാഹനങ്ങള്‍ തടയരുതെന്നു ഡി.ജി.പി റാവാഡ എ.ചന്ദ്രശേഖറിനോട് സതീശന്‍ നിര്‍ദേശിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയെന്ന നിലയില്‍ സതീശന് സെഡ് പ്ലസ് സുരക്ഷ ലഭിക്കും.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page