തിരുവനന്തപുരം-ഡല്‍ഹി രാജധാനി എക്‌സ്പ്രസില്‍ തീപിടുത്തം; ബോഗികള്‍ കത്തിയമര്‍ന്നു; ട്രെയിനില്‍ മലയാളികളും

ന്യൂഡല്‍ഹി: തിരുവനന്തപുരം-ന്യൂഡല്‍ഹി രാജധാനി എക്‌സ്പ്രസില്‍ തീപിടുത്തം. ഇന്ന് പുലര്‍ച്ചെ രാജസ്ഥാനിലെ കോട്ടയ്ക്ക് സമീപത്ത് വെച്ചാണ് അപകടം. ബി.വണ്‍ എ.സി കോച്ച്, എന്‍ജിന്‍ കംപാര്‍ട്ട്‌മെന്റുകളിലാണ് തീപിടുത്തമുണ്ടായത്. ബോഗികള്‍ പൂര്‍ണമായി കത്തിയമര്‍ന്നു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ട്രെയിന്‍ തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ടത്. ഇന്ന് ഉച്ചയോടെ ഡല്‍ഹിയിലെത്തേണ്ടതായിരുന്നു. ബോഗിയും എഞ്ചിനും വേര്‍പെടുത്തി. ട്രെയിനില്‍ നിരവധി മലയാളി യാത്രക്കാരും ഉണ്ട്.

അപകടത്തിന് പിന്നാലെ യാത്രക്കാരെല്ലാം ഇറങ്ങിയോടി, ലഗ്ഗേജുകളൊന്നും എടുക്കാന്‍ കഴിഞ്ഞില്ല. യാത്രക്കാരുടെ ബാഗുകളും മറ്റും കത്തിനശിച്ചു. ഇലക്ട്രിക് ലൈനുകള്‍ കത്തി താഴെവീണു. ആളപായമില്ലെന്നാണ് പ്രാഥമിക വിവരം. ഫയര്‍ എഞ്ചിനുകള്‍ സ്ഥലത്തെത്തി തീയണക്കാന്‍ ശ്രമം നടന്നുകൊണ്ടിരിക്കുകയാണ്. അപകടത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായി റെയില്‍വേ അറിയിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page