ഡെങ്കിപ്പനി നിയന്ത്രണം: മുളിയാറിൽജില്ലാതല ശിൽപ്പശാല നടത്തി

ബോവിക്കാനം : ദേശീയ ഡെങ്കിപ്പനി ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി. ബാലൻ നിർവ്വഹിച്ചു.

ജില്ലാ മെഡിക്കൽ ഓഫീസ് (ആരോഗ്യം), ദേശീയ ആരോഗ്യ ദൗത്യം, ജില്ലാ വെക്ടർ കൺട്രോൾ യൂണിറ്റ് എന്നിവ സംയുക്തമായി മുളിയാർ ബ്ലോക്ക്‌ കുടുംബാരോഗ്യ കേന്ദ്രം കോൺഫറൻസ് ഹാളിൽ സംഘടിപ്പിച്ച പരിപാടിയിൽ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി മുഹമ്മദ്‌ കുഞ്ഞി അധ്യക്ഷത വഹിച്ചു.

ഡെപ്യൂട്ടി ഡി.എം.ഒ ഡോ. അജയ് രാജ് , ബ്ലോക്ക്‌ പഞ്ചായത്ത്‌ ആരോഗ്യകാര്യ സ്ഥിരം സമിതി അധ്യക്ഷ കെ. സുഗന്ധിനി, മെമ്പർ ശാന്തിനി ദേവി, മുളിയാർ ഗ്രാമ പഞ്ചായത്ത്‌ ആരോഗ്യകാര്യ സ്ഥിരം സമിതി അധ്യക്ഷ അനീസ മൻസൂർ മല്ലത്ത്, ജില്ലാ മീഡീയ ഓഫീസർ അബ്ദുൾ ലത്തീഫ് , ചന്ദ്രൻ എം, പ്രസന്നലാൽ എസ് പ്രസംഗിച്ചു.

ഡോ. ഷമീമ തൻവീർ സ്വാഗതവും ഹെൽത്ത്‌ സൂപ്പർവൈസർ സുനിൽ കുമാർ നന്ദിയും പറഞ്ഞു.

ബോധവത്ക്കരണ സെമിനാറിൽ ഡെങ്കിപ്പനിയും പ്രതിരോധ മാർഗങ്ങളും എന്ന വിഷയത്തിൽ ജില്ലാ എപ്പിഡിയമോളജിസ്റ്റ് ഫ്ലോറി ജോസഫ് ക്ലാസ്സെടുത്തു.
ദിനാചരണത്തോടനുബന്ധിച്ച് ജില്ലാ വെക്ടർ കൺട്രോൾ യൂണിറ്റിന്റെ നേതൃത്വത്തിൽ കൊതുകുജന്യ രോഗങ്ങളെക്കുറിച്ചുള്ള ബോധവത്ക്കരണ പ്രദർശനവും സംഘടിപ്പിച്ചു.

വിവിധ ആരോഗ്യ സ്ഥാപന പരിധിയിലെ സി.ഡി.എസ്, എ.ഡി.എസ് അധ്യക്ഷന്മാർ, ആരോഗ്യ പ്രവർത്തകർ, ആശ പ്രവർത്തകർ, ഹരിത കർമ്മസേന പ്രവർത്തകർ, എൻ ആർ.ഇ.ജി.എ മേറ്റുമാർ പങ്കെടുത്തു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page