അവധിക്ക് നാട്ടില്‍ പോയി തിരിച്ചെത്തിയ കുടക് സ്വദേശിയായ യുവാവ് റിയാദില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു

റിയാദ്: അവധിക്ക് നാട്ടില്‍ പോയി തിരിച്ചെത്തിയ കുടക് സ്വദേശിയായ യുവാവ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. കര്‍ണാടക കുടക് ഷെട്ടിഗനഹള്ളി സ്വദേശിയായ അനില്‍ (34) ആണ് റിയാദില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചത്. അല്‍ ഈമാന്‍ ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

ഇരുപത് ദിവസം മുമ്പാണ് അനില്‍ നാട്ടില്‍ പോയി തിരിച്ചെത്തിയത്. വെള്ളിയാഴ്ച വൈകിട്ട് ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് സുഹൃത്തുക്കള്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ മരണപ്പെടുകയായിരുന്നു. റിയാദിലെ ഒരു ഫര്‍ണിച്ചര്‍ കടയില്‍ ജീവനക്കാരനായിരുന്ന അനില്‍ അവിവാഹിതനാണ്.

പിതാവ്: പൂവപ്പ, മാതാവ്: റീത്ത, സഹോദരി: സുനിത. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടിക്രമങ്ങള്‍ നടന്നുവരുന്നതായി സുഹൃത്തുക്കള്‍ അറിയിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
കാര്യങ്കോട് പാലത്തിനു സമീപം റെയിൽപാളത്തിൽ മരം പൊട്ടിവീണു; മംഗളൂരു ഭാഗത്തേക്കുള്ള ട്രെയിനുകൾ വൈകുന്നു, മംഗളൂരുലേക്കുള്ള പാസഞ്ചർ ട്രെയിനും, മംഗലാപുരം എക്സ്പ്രസും ചെറുവത്തൂരിൽ നിർത്തിയിട്ടു
Scroll to top

You cannot copy content of this page