അഷ്‌റഫിനെ മന്ത്രിയാക്കണം: ലീഗ് നേതൃത്വത്തിനു കോണ്‍ഗ്രസ് കുമ്പള മണ്ഡലം കമ്മിറ്റി നിവേദനം

കുമ്പള: ഭാരതീയ ജനതാ പാര്‍ട്ടി ഏറെ പ്രതീക്ഷ വെച്ചു പുലര്‍ത്തിയിരുന്ന മഞ്ചേശ്വരത്ത് രണ്ട് തവണ വിജയിച്ച എ കെ എം അഷ്‌റഫിനെ മന്ത്രിസഭയിലേക്ക് പരിഗണിക്കണമെന്ന് കുമ്പള മണ്ഡലം കോണ്‍ഗ്രസ് പ്രസിഡണ്ട് രവി പൂജാരി സംസ്ഥാന മുസ്ലിം ലീഗ് നേതൃത്വത്തോട് ആവശ്യപ്പെട്ടു. ഇനി ഒരിക്കലും മഞ്ചേശ്വരത്തു മത്സരിക്കാന്‍ വരാത്ത തരത്തില്‍ ബി.ജെ.പി.യെ തറപറ്റിക്കുകയും സിപിഎമ്മിനെ കെട്ടിവെച്ച കാശ് പോലും ലഭിക്കാത്ത തരത്തില്‍ മൂന്നാം സ്ഥാനത്തേക്ക് തള്ളിയതും അഷ്‌റഫിന്റെ സാമര്‍ത്ഥ്യം കൊണ്ടാണെന്നു അറിയിപ്പില്‍ പറഞ്ഞു. ഈ സാഹചര്യത്തില്‍ എ കെ എം അഷ്‌റഫ് മന്ത്രിസ്ഥാനത്തിന് അര്‍ഹനാണെന്ന് രവി പൂജാരി ചൂണ്ടിക്കാട്ടി.
കഴിഞ്ഞ നാലു പതിറ്റാണ്ടിനു ശേഷമാണ് കാസര്‍കോട് ജില്ലയിലെ അഞ്ചു സീറ്റില്‍ നാലും യുഡിഎഫ് നേടിയത്. അതുകൊണ്ടു തന്നെ ജില്ലയ്ക്ക് മന്ത്രിസഭയില്‍ പ്രാതിനിധ്യം വേണം. ഇക്കാര്യം മുസ്ലിം ലീഗ് ജില്ലാ നേതൃത്വം സംസ്ഥാന നേതൃത്വത്തോട് നേരത്തെ രേഖാമൂലം ആവശ്യപ്പെട്ടിരുന്നു- പൂജാരി ചൂണ്ടിക്കാട്ടി. ജില്ലയിലെ മത-സാമൂഹിക-സാംസ്‌കാരിക സംഘടനകളും ജില്ലയില്‍ മന്ത്രിസ്ഥാനം ഉറപ്പുവരുത്തണമെന്നു ആവശ്യപ്പെട്ടു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
എലിവിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ച സര്‍ക്കാര്‍ ജീവനക്കാരിയുടെ നില അതീവ ഗുരുതരം; പൊലീസ് എസ്‌കോര്‍ട്ടോടെ കോഴിക്കോട്ടെ ആശുപത്രിയിലേക്ക് മാറ്റി; പൊലീസിനു നല്‍കിയ മൊഴിയില്‍ ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍
Scroll to top

You cannot copy content of this page