പാതിരായ്ക്കു വക്കീലിന്റെ വീടിനു നേരെ അക്രമം: കാറും ജനല്‍ ഗ്ലാസുകളും തകര്‍ത്തു; അയല്‍വാസി അറസ്റ്റില്‍

നീലേശ്വരം: വക്കീലിന്റെ വീടിനു നേരെ അര്‍ദ്ധരാത്രിയുണ്ടായ അക്രമത്തില്‍ കാറും വീടിന്റെ ജനല്‍ ഗ്ലാസുകളും തകര്‍ത്തു. പ്രതിയെ നീലേശ്വരം എസ് ഐ കെ അജിത അറസ്റ്റ് ചെയ്തു. കോണ്‍വെന്റ് ജംഗ്ഷനിലെ അഡ്വ.എം അബ്ദുല്‍ കരീമിന്റെ ജുംനാസ് ഹൗസിനു നേരെയാണ് അര്‍ദ്ധരാത്രി ആക്രമമുണ്ടായത്. സംഭവത്തില്‍ കോണ്‍വെന്റ് ജംഗ്ഷനിലെ എം വി റൈനേഷിനെ (39) യാണ് അറസ്റ്റ് ചെയ്തത്. വീടിന്റെ ജനറല്‍ ഗ്ലാസുകളും മുറ്റത്ത് നിര്‍ത്തിയിരുന്ന കാറിന്റെ ഗ്ലാസും സിസിടിവിയും അക്രമി അടിച്ച് തകര്‍ത്തിട്ടുണ്ട്. അബ്ദുല്‍ കരീം നേരത്തേ റൈനേഷിനെതിരെ കേസ് കൊടുത്തിരുന്നു. ഇതിന്റെ വൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്നു സംശയിക്കുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page