പ്രതീക്ഷിച്ച മാര്‍ക്ക് കിട്ടിയില്ല; പത്താം ക്ലാസ് പരീക്ഷാഫലം വന്നതിന് പിന്നാലെ 15കാരന്‍ കുളിമുറിയില്‍ തൂങ്ങിമരിച്ചനിലയില്‍

മലപ്പുറം: വിദ്യാര്‍ഥിയെ കുളിമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പുല്‍പ്പറ്റ കാരാപ്പറമ്പ് അധികാരകുന്നത്ത് ശിഹാബുദ്ദിന്റെ മകന്‍ മുഹമ്മദ് ഷംസാന്‍ (15)ആണ് മരിച്ചത്. പൂക്കൊളത്തൂര്‍ സി.എച്ച്.എം.എച്ച്.എസ് സ്‌കൂളിലെ വിദ്യാര്‍ഥിയായിരുന്നു. എസ്.എസ്.എല്‍.സി പരീക്ഷാഫലം വന്നതിന് പിന്നാലെ കുട്ടി വലിയ മന:പ്രയാസത്തിലായിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു.

ഷംസാന് രണ്ടു വിഷയങ്ങളില്‍ എ പ്ലസും ഒരു വിഷയത്തില്‍ എ ഗ്രേഡും മറ്റ് രണ്ടു വിഷയങ്ങളില്‍ ബി പ്ലസും ഒരു വിഷയത്തില്‍ സി പ്ലസും മൂന്ന് വിഷയത്തില്‍ സി ഗ്രേഡും, കെമിസ്ട്രിയില്‍ ഡി ഗ്രേഡുമാണ് ലഭിച്ചത്. തനിക്ക് മാര്‍ക്ക് കുറഞ്ഞുപോയെന്ന് പറഞ്ഞ് കുട്ടി സങ്കടപ്പെട്ടിരുന്നതായി ബന്ധുക്കള്‍ പറഞ്ഞു.

കഴിഞ്ഞദിവസം കുളിമുറിയില്‍ കയറിയ ഷംസാന്‍ ഏറെനേരം കഴിഞ്ഞും പുറത്തിറങ്ങാത്തതിനെ തുടര്‍ന്ന് മാതാവ് വിളിച്ചെങ്കിലും മറുപടിയൊന്നും ഉണ്ടായില്ല. ഇതോടെ ബന്ധുക്കള്‍ വാതില്‍ പൊളിച്ചു അകത്ത് കടന്നപ്പോഴാണ് വെന്റിലേറ്ററില്‍ പ്ലാസ്റ്റിക് കയര്‍ ഉപയോഗിച്ച് തൂങ്ങിയനിലയില്‍ കുട്ടിയെ കാണുന്നത്. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ഫാത്തിമയാണ് ഷംസാന്റെ മാതാവ്. സഹോദരങ്ങള്‍: സജ്മില്‍, ഫൗസാന്‍, അഫ്നാന്‍.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
കാര്യങ്കോട് പാലത്തിനു സമീപം റെയിൽപാളത്തിൽ മരം പൊട്ടിവീണു; മംഗളൂരു ഭാഗത്തേക്കുള്ള ട്രെയിനുകൾ വൈകുന്നു, മംഗളൂരുലേക്കുള്ള പാസഞ്ചർ ട്രെയിനും, മംഗലാപുരം എക്സ്പ്രസും ചെറുവത്തൂരിൽ നിർത്തിയിട്ടു
Scroll to top

You cannot copy content of this page