പിതാവിനൊപ്പം നടന്നുപോകുകയായിരുന്ന 2 വയസ്സുകാരന്‍ മാലിന്യം കൊണ്ടുപോകുന്ന ലോറി ഇടിച്ച് മരിച്ചു

താനെ: പിതാവിനൊപ്പം നടന്നുപോകുകയായിരുന്ന രണ്ടു വയസ്സുകാരന്‍ മാലിന്യം കൊണ്ടുപോകുന്ന ലോറി ഇടിച്ച് മരിച്ചു. കല്യാണ്‍-ഡോംബിവ്ലിയിലെ വാസര്‍ പ്രദേശത്ത് കഴിഞ്ഞദിവസമാണ് സംഭവം. കല്യാണ്‍-ഡോംബിവ്ലി മുനിസിപ്പല്‍ കോര്‍പ്പറേഷന്റെ ഉടമസ്ഥതയിലുള്ള മാലിന്യം ശേഖരിക്കുന്ന ലോറിയാണ് കുട്ടിയെ ഇടിച്ചത്.

സംഭവ സ്ഥലത്തുതന്നെ കുട്ടി മരിച്ചു. വാഹനം അമിത വേഗതയിലായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. അപകടത്തിന് പിന്നാലെ സ്ഥലത്തെത്തിയ പ്രദേശവാസികള്‍ ഡ്രൈവര്‍ക്കെതിരെ കര്‍ശന നടപടി എടുക്കണമെന്ന് പൊലീസിനോട് ആവശ്യപ്പെട്ടു. മാലിന്യം നിറച്ച വാഹനങ്ങള്‍ അശ്രദ്ധമായി ഓടിക്കുന്നത് പതിവാണെന്നും ഇത് അപകടങ്ങള്‍ ക്ഷണിച്ചുവരുത്തുമെന്നും ഇവര്‍ ആരോപിച്ചു. ഡ്രൈവര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് ഉറപ്പുനല്‍കിയ പൊലീസ് സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
പയ്യന്നൂരിലെ സ്വര്‍ണ്ണ വ്യാപാരിയെ മംഗ്‌ളൂരു, ബൈക്കംപാടിയില്‍ കൊളളയടിച്ച കേസ്; അന്വേഷണം കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലേയ്ക്കു വ്യാപിപ്പിച്ചു; കൊള്ളസംഘം രക്ഷപ്പെട്ടത് പെര്‍ള ചെക്ക്‌ പോസ്റ്റ്‌ വഴിയെന്ന് സൂചന, കാർ ഉപേക്ഷിച്ച നിലയിൽ
Scroll to top

You cannot copy content of this page