മൊഗ്രാല്‍ വലിയുള്ളാഹി അറബി മഖാം ഉറൂസ്: ചൊവ്വാഴ്ച തുടക്കം; ഉദ്ഘാടനംസയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍

മൊഗ്രാല്‍: മൊഗ്രാല്‍ വലിയ ജുമാമസ്ജിദ് വലിയുല്ലാഹി അറബി ഹാജി (റ) ഉറൂസ് നേര്‍ച്ചയും അഞ്ചുദിവസത്തെ മതപ്രഭാഷണവും ആത്മീയ സദസും 19-നു യു എം ഉസ്താദ് നഗറില്‍ തുടക്കമാവും. 24നു സമാപിക്കും. പ്രഗത്ഭ പണ്ഡിതന്മാരും സാദാത്തുക്കളും പങ്കെടുക്കുമെന്നു സ്വാഗതസംഘം ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഉറൂസ് നേര്‍ച്ചയ്ക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി അവര്‍ കൂട്ടിച്ചേര്‍ത്തു.
ചൊവ്വാഴ്ച രാവിലെ 9 മണിക്ക് സയ്യിദ് കെ.എസ് ആറ്റക്കോയ തങ്ങള്‍ കുമ്പോലിന്റെ മഖാം സിയാറത്തോടെ ഉറൂസിനു തുടക്കമാവും. സ്വാഗതസംഘം ചെയര്‍മാന്‍ അബ്ദുള്ളക്കുഞ്ഞി പതാക ഉയര്‍ത്തും. വൈകിട്ട് യുവ പണ്ഡിത സദസ്സ് അബ്ദുല്‍ മജീദ് ബാഖവി ഉദ്ഘാടനം ചെയ്യും. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡണ്ട് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്യും. സയ്യിദ് മുഹമ്മദ് മദനി തങ്ങള്‍ മൊഗ്രാല്‍ ആമുഖ പ്രഭാഷണം നടത്തും. ഉസ്താദ് ഷമീര്‍ ദാരിമി മുഖ്യപ്രഭാഷണം നടത്തും. ഹാജി ഇദ്ദീന്‍ മൊഗ്രാല്‍ മുഖ്യാതിഥിയായിരിക്കും.
20നു വൈകിട്ടു പ്രത്യേക പ്രാര്‍ത്ഥനാ സദസ്സ്. തുടര്‍ന്നു മുഹമ്മദ് മദനി തങ്ങള്‍ അനുസ്മരണ പ്രഭാഷണം നടത്തും. സയ്യിദ് മുനീര്‍ അഹ്ദല്‍ തങ്ങള്‍ പ്രാര്‍ത്ഥനയ്ക്ക് നേതൃത്വം നല്‍കും. അന്‍വര്‍ മന്നാനി തൊടുപുഴ പ്രഭാഷണം നടത്തും.
21ന് 4:30ന് സ്വലാത്ത് മജ്‌ലിസ്. സയ്യിദ് ഹംദുല്ല തങ്ങള്‍ അല്‍ മഷ്ഹൂര്‍ നേതൃത്വം നല്‍കും. മൊയ്തു നിസാമി പ്രഭാഷണം നടത്തും. രാത്രി സയ്യിദ് എം.എസ് തങ്ങള്‍ മദനി അല്‍ ബുഖാരി ഓലമുണ്ട പ്രാര്‍ത്ഥനയ്ക്ക് നേതൃത്വം നല്‍കും. ഉസ്താദ് മുഹമ്മദ് അസ്ഹരി പേരോട് പ്രഭാഷണം നടത്തും.

22ന് 4:30ന് മജ്‌ലിസുന്നൂര്‍. സയ്യിദ് ഹാദി തങ്ങള്‍ അല്‍ നേതൃത്വം നല്‍കും. രാത്രി എന്‍.പി.എം സൈനുല്‍ ആബിദീന്‍ തങ്ങള്‍ കുന്നുംകൈ പ്രാര്‍ത്ഥനയ്ക്ക് നേതൃത്വം നല്‍കും. ഉസ്താദ് അന്‍വര്‍ അലി ഹുദവി മജ് ലിസിന് നേതൃത്വം നല്‍കി പ്രഭാഷണം നടത്തും.
23ന് വൈകിട്ട് സാംസ്‌കാരിക സമ്മേളനം. രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി ഉദ്ഘാടനം ചെയ്യും. ജില്ലയിലെ എം.എല്‍.എമാര്‍, സാമൂഹിക- സാംസ്‌കാരിക-വിദ്യാഭ്യാസ-രാഷ്ട്രീയ പ്രമുഖര്‍ സംബന്ധിക്കും. രാത്രി പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും. അബ്ദുല്‍ റസാക്ക് അബ്‌റാറി പ്രസംഗിക്കും. ഇ.പി അബൂബക്കര്‍ അല്‍ ഖാസിമി പ്രഭാഷണം നടത്തും.
24ന് രാവിലെ 6:30ന് മൗലൂദ്-പ്രാര്‍ത്ഥന. സയ്യിദ് കെ.എസ് അലി തങ്ങള്‍ കുമ്പോല്‍ നേതൃത്വം നല്‍കും. അസീസ് തങ്ങള്‍, ത്വാഹാ തങ്ങള്‍ മൊഗ്രാല്‍ സംബന്ധിക്കും. ചീരണി വിതരണത്തോടെ ഉറൂസ് സമാപിക്കുമെന്ന് സംഘാടക സമിതി ഭാരവാഹികളായ സയ്യിദ് ഹാദി തങ്ങള്‍ മൊഗ്രാല്‍, ബി എന്‍ മുഹമ്മദലി, ടി എം ഷുഹൈബ്, വി. പി അബ്ദുല്‍ ഖാദര്‍, ഇബ്രാഹിം കൊപ്പളം, എം ജി എ റഹ്‌മാന്‍, യു എം ഫസ്ലു റഹ്‌മാന്‍, ടി കെ അന്‍വര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page