കടുത്ത എതിര്‍പ്പുമായി രമേശ് ചെന്നിത്തല; മന്ത്രിസഭയിലേക്കില്ലെന്ന് ഹൈക്കമാന്റിനെ അറിയിച്ചു

തിരുവനന്തപുരം: വിഡി സതീശനെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചതില്‍ കടുത്ത എതിര്‍പ്പുമായി കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം രമേശ് ചെന്നിത്തല. വ്യാഴാഴ്ച നടക്കുന്ന നിയമസഭാ കക്ഷി യോഗത്തില്‍ പങ്കെടുക്കില്ലെന്നും മന്ത്രി സഭയിലേക്ക് ഇല്ലെന്നുമുള്ള കടുത്ത നിലപാടിലാണ് അദ്ദേഹം. ഇക്കാര്യം ഹൈക്കമാന്റിനെ അറിയിച്ചതായാണ് സൂചന. അതേ സമയം ഹൈക്കമാന്റ് തീരുമാനത്തെ എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണു ഗോപാല്‍ സ്വാഗതം ചെയ്തു.

കോഴിക്കോട്ട് 9 വയസുകാരന് അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു

കോഴിക്കോട്: ഒമ്പത് വയസുകാരന് അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന കോട്ടൂര്‍ സ്വദേശിയായ ഒമ്പതുവയസ്സുകാരനാണ് അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചത്. കൂട്ടുകാര്‍ക്കൊപ്പം മൂന്ന് ദിവസം മുമ്പ് കുട്ടി കനാലില്‍ കുളിച്ചിരുന്നതായി പറഞ്ഞിരുന്നു. ഇവിടെ നിന്നാകാം രോഗം പിടിപെട്ടതെന്നാണ് നിഗമനം. കുട്ടി കുളിച്ച കക്കോടി ബ്രാഞ്ച് കനാലിലെ വെള്ളത്തിന്റെ സാമ്പിള്‍ ശേഖരിച്ചിട്ടുണ്ട്. അതിന്റെ പരിശോധനാ ഫലം വന്നാല്‍ മാത്രമേ ഉറവിടത്തെക്കുറിച്ച് വ്യക്തത വരികയുള്ളു. തലവേദനയും കടുത്ത പനിയും അനുഭവപ്പെട്ടതിനെത്തുടര്‍ന്നാണ് കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. …

കുവൈത്തില്‍ കെട്ടിടത്തില്‍ നിന്ന് വീണ് മലയാളി വിദ്യാര്‍ത്ഥിനി മരിച്ചു

കുവൈത്ത് സിറ്റി: കുവൈത്തില്‍ കെട്ടിടത്തില്‍ നിന്ന് വീണ് 14 കാരിയായ മലയാളി വിദ്യാര്‍ത്ഥിനി മരിച്ചു. എറണാകുളം പെരുമ്പാവൂര്‍ ചിറക്കര മുറ്റത്ത് ബിജു.സി.മാണി ലിബി ബിജു ദമ്പതികളുടെ മകള്‍ ഫെബ ബിജു മാണിയാണ് മരിച്ചത്. അബ്ബാസിയ ഹൈവേ മാര്‍ക്കറ്റിന് സമീപം ബുധനാഴ്ച ഉച്ചയ്ക്ക് 3.30ഓടെയാണ് സംഭവം. യുണൈറ്റഡ് ഇന്ത്യന്‍ സ്‌കൂളില്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയായിരുന്നു ഫെബ. മൃതദേഹം തുടര്‍ നടപടികള്‍ക്കായി ഫര്‍വാനിയ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. അന്ന ബിജു സഹോദരിയാണ്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി അധികൃതര്‍ വ്യക്തമാക്കി.

ഉപ്പള എക്സ്പോ മെയ് 29 വരെ നീട്ടി

കാസർകോട്:ഏഷ്യൻ ടൂർസ് ആന്റ് ട്രാവൽസ് അവതരിപ്പിക്കുന്ന ഉപ്പള എക്സ്പോ പൊതുജനങ്ങളുടെ അഭ്യർത്ഥനമാനിച്ച് മെയ് 29 വരെ നീട്ടിയതായി ബന്ധപ്പെട്ടവർ അറിയിച്ചു.കൈക്കമ്പ ദേശീയ പാതയോരത്ത് ഏപ്രിൽ 24ന് ആരംഭിച്ച എക്സ്പോയിൽ അഭൂതപൂർവമായ തിരക്കാണ് അനുഭവപ്പെടുന്നത്.രാത്രി എട്ട് മുതൽ 10.30 വരെ ദിവസവും മലയാളത്തിലെ പ്രശസ്തരായ കലാകാരന്മാരെ അണിനിരത്തിയുള്ള കലാ സാംസ്കാരിക പരിപാടികൾക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്ന് സംഘാടകർ പറഞ്ഞു.കുട്ടികൾക്കും മുതിർന്ന വർക്കും വൈവിധ്യമാർന്ന മത്സര പരിപാടികളും തത്സമയ സമ്മാനവിതരണവും നടന്നു വരുന്നു.വ്യത്യസ്തങ്ങളായ പൂച്ചെടികളുടെ പ്രദർശനവും ശ്രദ്ധേയമാണ്.കൂടാതെ സ്റ്റാളുകളും ഫുഡ് …

വി ഡി സതീശന്‍ മുഖ്യമന്ത്രി

ന്യൂദെല്‍ഹി: കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി ഡി സതീശന്‍ അധികാരമേല്‍ക്കും. 11 ദിവസങ്ങള്‍ നീണ്ട മാരത്തോണ്‍ ചര്‍ച്ചകള്‍ക്ക് ശേഷം വ്യാഴാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് ന്യൂദെല്‍ഹിയിലെ എ ഐ സി സി ആസ്ഥാനത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് വി ഡി സതീശനെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചത്. കേരളത്തിന്റെ ചുമതലയുള്ള ദീപാദാസ് മുന്‍ഷി, അജയ്മാക്കന്‍ തുടങ്ങിയവരാണ് പ്രഖ്യാപനം നടത്തിയത്. എ ഐ സി സി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലുമായി രാഹുല്‍ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവര്‍ വ്യാഴാഴ്ച രണ്ടുമണിക്കൂര്‍ …

ഗൃഹപ്രവേശന ചടങ്ങില്‍ പങ്കെടുത്തു മടങ്ങുകയായിരുന്ന യുവാവ് അര്‍ദ്ധരാത്രിയില്‍ എട്ടുമീറ്റര്‍ ആഴമുള്ള കിണറ്റില്‍ വീണു; രക്ഷകരായി കുറ്റിക്കോല്‍ ഫയര്‍ഫോഴ്‌സും പൊലീസും

കാസര്‍കോട്: ഗൃഹപ്രവേശന ചടങ്ങില്‍ പങ്കെടുത്ത് മടങ്ങുകയായിരുന്ന യുവാവ് അര്‍ദ്ധരാത്രിയില്‍ എട്ടുമീറ്റര്‍ താഴ്ചയുള്ള കിണറ്റില്‍ വീണു. വിവരം അറിഞ്ഞെത്തിയ പൊലീസും ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന് യുവാവിനെ രക്ഷപ്പെടുത്തി. ബുധനാഴ്ച രാത്രി 12 മണിയോടെ പനത്തടി, കുണ്ടുപ്പള്ളിയിലാണ് സംഭവം. പാറക്കടവിലെ സുഹൃത്തിന്റെ വീട്ടിലെ ഗൃഹപ്രവേശന ചടങ്ങില്‍ പങ്കെടുത്ത് മടങ്ങുകയായിരുന്ന പ്രശാന്ത് എന്ന യുവാവാണ് കിണറ്റില്‍ വീണത്. ബന്ധുക്കള്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പഞ്ചായത്തംഗം എം ഷിബു സ്ഥലത്തെത്തി. തുടര്‍ന്ന് രാജപുരം പൊലീസും കുറ്റിക്കോല്‍ ഫയര്‍ ഫോഴ്‌സിലും വിവരം അറിയിച്ചു.സീനിയര്‍ ഫയര്‍മാന്‍ …

മുഖ്യമന്ത്രി: സസ്പെൻസ് തുടരുന്നു; എഐസിസി ആസ്ഥാനത്ത് 12 മണിക്ക് വാര്‍ത്താ സമ്മേളനം; വി.ഡി.സതീശനു മുൻ തൂക്കം

ന്യൂഡല്‍ഹി: കേരളത്തിന്റെ പുതിയ മുഖ്യമന്ത്രി ആരായിരിക്കുമെന്ന കാര്യത്തിലുള്ള സസ്പെൻസ് തുടരുന്നു. എ.ഐ.സി സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാലിനെ രാഹുൽ ഗാന്ധി സ്വവസതിയിലേയ്ക്ക് വിളിച്ചു വരുത്തി ചർച്ച നടത്തി. രമേശ് ചെന്നിത്തല യെ ഫോണിൽ വിളിച്ച് സംസാരിച്ചതായും സൂചനയുണ്ട്. ഇതിന്റെയൊക്കെ അടിസ്ഥാനത്തിൽ വിഡി സതീശൻ ആയിരിക്കും മുഖ്യമന്ത്രി യാവുകയെന്നാണ് സൂചന. ചര്‍ച്ച തുടരുന്നതിനിടെ എ.ഐ.സി.സി നിരീക്ഷക സംഘം വൈകിട്ട് 4 ന് ചാർട്ടേഡ് വിമാനത്തിൽ തിരുവനന്തപുരത്തെത്തും. നിരീക്ഷകരായ ദീപാദാസ് മുന്‍ഷി, അജയ് മാക്കന്‍, മുകുള്‍ വാസ്‌നിക്ക്, ഉത്തരാഖണ്ഡില്‍ …

വിവാഹം മുടങ്ങിയ സംഭവം: മുങ്ങിയ പ്രതിശ്രുത വരന്‍ ബലാത്സംഗ കേസില്‍ അറസ്റ്റില്‍

കാസര്‍കോട്: വിവാഹ മുഹൂര്‍ത്തത്തിനു മിനുറ്റുകള്‍ക്ക് മുമ്പ് മുങ്ങിയ പ്രതിശ്രുതവരനെ ബലാത്സംഗ കേസില്‍ അറസ്റ്റു ചെയ്തു. ബളാലിനു സമീപത്തെ വിഷ്ണു നാരായണ (24)നെയാണ് വെള്ളരിക്കുണ്ട് പൊലീസ് അറസ്റ്റു ചെയ്തത്. പ്രതിയെ കോടതി രണ്ടാഴ്ചത്തേയ്ക്കു റിമാന്റു ചെയ്തു.വിഷ്ണു നാരായണനും പ്രതിശ്രുതവധുവായ 25 കാരിയും നേരത്തെ പ്രണയത്തിലായിരുന്നു. പിന്നീട് ഇരു വീട്ടുകാരും സംസാരിച്ച് ഉറപ്പിച്ചതിന്റെ അടിസ്ഥാനത്തില്‍ ഇവരുടെ വിവാഹം മെയ് 10 ന് ബളാലിനു സമീപത്തെ ഒരു ക്ഷേത്രത്തില്‍ വച്ച് വിവാഹം നടത്താന്‍ തീരുമാനിച്ചിരുന്നു. വിവാഹത്തിനുള്ള ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയാക്കി വധുവും ബന്ധുക്കളും …

രാജ്യതലസ്ഥാനത്ത് വീണ്ടും നടുക്കുന്ന ക്രൂരത; നിര്‍ത്തിയിട്ടിരുന്ന ബസില്‍ യുവതി കൂട്ടബലാത്സംഗത്തിനിരയായി; ഡ്രൈവറും കണ്ടക്ടറും അറസ്റ്റില്‍

ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്ത് വീണ്ടും നടുക്കുന്ന ക്രൂരത. നിര്‍ത്തിയിട്ടിരുന്ന ബസില്‍ യുവതിയെ ഡ്രൈവറും കണ്ടക്ടറും കൂട്ടബലാത്സംഗത്തിനിരയാക്കിയതായി പരാതി. സംഭവത്തില്‍ ഇരുവരെയും പൊലീസ് അറസ്റ്റ് ചെയ്തു. സംഭവം നടന്ന സ്ലീപ്പര്‍ ബസ് പൊലീസ് കസ്റ്റഡിയിലെടുത്തു. വിശദമായ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് അറിയിച്ചു. ഡല്‍ഹിയിലെ റാണി ബാഗ് മേഖലയില്‍ തിങ്കളാഴ്ച രാത്രി നടന്ന സംഭവം ഇപ്പോഴാണ് പുറംലോകമറിയുന്നത്. പിതാംപുര സ്വദേശിനിയാണ് പീഡനത്തിന് ഇരയായത്. വിവാഹിതയും രണ്ടുകുട്ടികളുടെ മാതാവുമാണ്. മംഗോള്‍പുരിയില്‍ ഉള്ള ഫാക്ടറിയിലെ ജീവനക്കാരിയായ യുവതി പതിവുപോലെ ജോലി കഴിഞ്ഞ് വീട്ടിലേക്ക് നടന്നുപോകുന്നതിനിടെ …

നീറ്റ് പരീക്ഷാ ക്രമക്കേട്: കുമ്പളയില്‍ റോഡ് ഉപരോധിച്ച എംഎസ്എഫ് പ്രവര്‍ത്തകര്‍ക്കെതിരെ കേസ്;3 പേര്‍ അറസ്റ്റില്‍

കാസര്‍കോട്: നീറ്റ് പരീക്ഷാ ക്രമക്കേടില്‍ പ്രതിഷേധിച്ച് കുമ്പളയില്‍ റോഡ് ഉപരോധിച്ച എംഎസ്എഫ് പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് കേസെടുത്തു. ബന്തിയോട്, ഖാലിദ് ഹൗസിലെ മുഹമ്മദ് സുര്‍ഫ്രാസ്, അംഗഡിമൊഗര്‍, പുഴക്കര ഹൗസില്‍ എംവി സവാദ്,വൊര്‍ക്കാടി ധര്‍മ്മനഗര്‍ ഹൗസിലെ മുഹമ്മദ് അന്‍സാര്‍ തുടങ്ങി 18 പേര്‍ക്കെതിരെയാണ് കുമ്പള പൊലീസ് കേസെടുത്തത്. ഇവരില്‍ മൂന്നു പേരെ അറസ്റ്റു ചെയ്തതായി കുമ്പള പൊലീസ് പറഞ്ഞു.ബുധനാഴ്ച രാത്രി ഏഴേ മുക്കാല്‍ മണിയോടെയാണ് കേസിനാസ്പദമായ സംഭവം. മൊഗ്രാല്‍ ഭാഗത്ത് നിന്നു പ്രകടനമായി എത്തിയ എംഎസ്എഫ് പ്രവര്‍ത്തകര്‍ ദേശീയപാത സര്‍വ്വീസ് …

വാഹന പരിശോധനയ്ക്കിടെ പൊലീസ് സംഘത്തെ ഇടിച്ചു വീഴ്ത്തി കാറില്‍ എം.ഡി.എം.എ കടത്ത്; കാപ്പ കേസ് പ്രതി പിടിയില്‍

കൊല്ലം: വാഹന പരിശോധനയ്ക്കിടെ പൊലീസ് സംഘത്തെ ഇടിച്ചു വീഴ്ത്തി കാറില്‍ എം.ഡി.എം.എ കടത്താന്‍ ശ്രമിച്ച കാപ്പ കേസ് പ്രതിയെ പൊലീസ് അറസ്റ്റുചെയ്തു. കാപ്പാ കേസ് പ്രതി സനൂജ് ആണ് പിടിയിലായത്. കഴിഞ്ഞദിവസം ചാത്തന്നൂരില്‍ കാറ് തടഞ്ഞ് പരിശോധിക്കുന്നതിനിടെ സിവില്‍ പൊലീസ് ഓഫീസര്‍ ഷെഫീക്കിനെയാണ് സനൂജ് ഇടിച്ചത്. സനൂജ് എം.ഡി.എം.എയുമായി വരുന്നുണ്ടെന്ന രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഡാന്‍സഫ് സംഘം പരിശോധന നടത്തിയത്. ഇതിനിടെ സനൂജ് വേഗത്തില്‍ വാഹനം ഓടിച്ചു പോകുകയായിരുന്നു. ഷെഫീക്ക് സഞ്ചരിച്ചിരുന്ന ബൈക്കിനെയും പിന്നില്‍ നിന്ന് പൊലീസ് …

മരച്ചുവട്ടില്‍ കിടന്നുറങ്ങുകയായിരുന്ന യുവാവ് കാട്ടാനയുടെ ആക്രമണത്തില്‍ മരിച്ചു

പാലക്കാട്: മരച്ചുവട്ടില്‍ കിടന്നുറങ്ങുകയായിരുന്ന യുവാവ് കാട്ടാനയുടെ ആക്രമണത്തില്‍ മരിച്ചു. പാലക്കാട് മലമ്പുഴ അകമലവാരം ആദിവാസി ഉന്നതിയില്‍ ഇന്ന് പുലര്‍ച്ചെ നടന്ന സംഭവത്തില്‍ ചന്ദ്രന്‍(45) എന്നയാളാണ് മരിച്ചത്. ചന്ദ്രനൊപ്പമുണ്ടായിരുന്ന രണ്ടുപേര്‍ ഓടിരക്ഷപ്പെട്ടു. കനത്ത ചൂടിനെ തുടര്‍ന്ന് വീടിന് പുറത്തെ പുളിമരച്ചുവട്ടില്‍ കിടന്നുറങ്ങുകയായിരുന്നു ചന്ദ്രന്‍ അടക്കമുള്ളവര്‍. അതിനിടെയാണ് കാട്ടാനയുടെ ആക്രമണം ഉണ്ടാകുന്നത്. കാട്ടാന വരുന്നതറിഞ്ഞ് മറ്റു രണ്ടുപേര്‍ ഓടിരക്ഷപ്പെട്ടെങ്കിലും ചന്ദ്രന് പെട്ടെന്ന് ഓടാന്‍ കഴിഞ്ഞില്ല. അടുത്തെത്തിയ കാട്ടാനയുടെ ചവിട്ടേറ്റാണ് ചന്ദ്രന്‍ മരിച്ചത്. മലമ്പുഴ സര്‍ക്കാര്‍ ആശുപത്രിയില്‍ ചന്ദ്രന്‍ നേരത്തെ താല്‍ക്കാലിക …

മകനെ കാണാതായതായി പിതാവിന്റെ പരാതി

കാസര്‍കോട്: യുവാവിനെ കാണാതായതെന്ന പരാതിയില്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. മടിക്കൈ, ചതുരക്കിണറിലെ ഷമ്മ ഒളവലിന്റെ മകന്‍ ജൂലില്‍ സെബാസ്റ്റ്യ(24)നെയാണ് കാണാതായത്. നീലേശ്വരം പൊലീസ് കേസെടുത്തു.ചൊവ്വാഴ്ച രാത്രി എട്ടുമണിക്ക് വീട്ടില്‍ നിന്നും ഇറങ്ങിപ്പോയ മകന്‍ അതിനു ശേഷം തിരിച്ചെത്തിയില്ലെന്നു പിതാവ് നീലേശ്വരം പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.

തളങ്കരയില്‍ പുതുക്കി പണിയുന്ന വീട്ടില്‍ മോഷണം; കാല്‍ ലക്ഷത്തോളം രൂപയുടെ മോഷണം നടത്തിയത് സ്ത്രീയാണെന്നു സംശയം

കാസര്‍കോട്: പുതുക്കി പണിതു കൊണ്ടിരിക്കുന്ന വീട്ടില്‍ നിന്നു കാല്‍ ലക്ഷത്തോളം രൂപ വില വരുന്ന പ്ലബ്ബിംഗ് സാധനങ്ങള്‍ മോഷണം പോയതായി പരാതി. തളങ്കര കടവത്തെ വീട്ടിലാണ് മോഷണം നടന്നത്. വീട്ടുടമയുടെ സഹോദരനായ തെരുവത്ത്, സിറാമിക്‌സ് റോഡിലെ അര്‍ഷാദ് ഹസൈനാറിന്റെ പരാതിയില്‍ കാസര്‍കോട് ടൗണ്‍ പൊലീസ് കേസെടുത്തു. മെയ് മൂന്ന് 11.40 മണിക്കാണ് കവര്‍ച്ച നടന്നതെന്നു സംശയിക്കുന്നതായി പരാതിയില്‍ പറഞ്ഞു. 50 വയസ് പ്രായം തോന്നിക്കുന്ന ഒരു സ്ത്രീയാണ് വീട്ടിനു അകത്തു വച്ച സാധനങ്ങള്‍ മോഷിച്ചതെന്നു സംശയിക്കുന്നതായി പരാതിയില്‍ …

പാലക്കുന്നില്‍ ബുള്ളറ്റും ലോറിയും കൂട്ടിയിടിച്ച് അപകടം; ഒന്നാംവര്‍ഷ ബി ബിഎ വിദ്യാര്‍ത്ഥി മരിച്ചു

കാസര്‍കോട്: കാസര്‍കോട്-കാഞ്ഞങ്ങാട് കെഎസ്ടിപി റോഡിലെ പാലക്കുന്നില്‍ ബുള്ളറ്റും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ വിദ്യാര്‍ത്ഥി മരിച്ചു. ഉദുമ, പടിഞ്ഞാര്‍, കോട്ടക്കുന്നിലെ നാസര്‍ മുഹമ്മദിന്റെ മകന്‍ മുഹമ്മദ് ലുക്മാന്‍ (19) ആണ് മരിച്ചത്. മംഗ്‌ളൂരു ശ്രീദേവി കോളേജിലെ ഒന്നാം വര്‍ഷ ബിബിഎ വിദ്യാര്‍ത്ഥിയാണ്.ബുധനാഴ്ച രാത്രി 8.35 മണിക്ക് പാലക്കുന്ന് മീന്‍ മാര്‍ക്കറ്റിനു സമീപത്താണ് അപകടം.ജിമ്മില്‍ പോയി വീട്ടിലേക്ക് മടങ്ങുകയായിരുന്നു ലുക്മാന്‍. മീന്‍ മാര്‍ക്കറ്റിനു സമീപത്ത് എത്തിയപ്പോള്‍ എതിരെ വരികയായിരുന്ന മഹാരാഷ്ട്ര രജിസ്‌ട്രേഷനിലുള്ള ചരക്ക് ലോറി ഇടിച്ചാണ് അപകടം ഉണ്ടായതെന്ന് ബേക്കൽ …

കാസർകോട്ടും ജോലി തട്ടിപ്പ് മാഫിയ, യുവതിയും രണ്ടു യുവാക്കളും ചേർന്ന് പതിനഞ്ചോളം വനിതകളെ ശരാശരി കാൽ ലക്ഷം രൂപ വീതം തട്ടിപ്പാക്കിയതായി പരാതി

തൃക്കരിപ്പൂർ: കണ്ണൂരിലെ മിലിട്ടറി കാന്റീനിൽ ജോലി വാഗ്ദാനം ചെയ്തു ഒരു ഡസനിൽപരം വനിതകളിൽ നിന്ന് ശരാശരി കാൽ ലക്ഷത്തിൽ പരം രൂപ വീതം തട്ടിയെടുത്തതായി പരാതി. പരാതിയെ തുടർന്ന് ഒരു ഉയർന്ന പോലീസുദ്യോഗസ്ഥനെ ജില്ലാ പോലീസ് മേധാവി അന്വേഷണത്തിന് നിയോഗിച്ചു. കാഞ്ഞങ്ങാട്ടെ ഒരു സ്വകാര്യസ്ഥാപനത്തിലെ ജീവനക്കാരിയാണ് അതേ സ്ഥാപനത്തിലെ ജീവനക്കാരായ 15വോളം വനിതകളെ പ്രലോഭിപ്പിച്ചു സിനോജ് എന്നയാളുമായി ച്ചേർന്നു തട്ടിപ്പിനു വഴി ഒരുക്കിയതെന്നു തൃക്കരിപ്പൂർ എടച്ചാക്കൈ മാച്ചിക്കാട് പരിസരവാസികളായ പരാതിക്കാർ പറഞ്ഞു. തൃക്കരിപ്പൂർ സമീപ പ്രദേശങ്ങളിലുള്ളവരാണ് വഞ്ചനയിൽ …

മുരുഡേശ്വരം അപകടം: കയ്യൂർ സ്വദേശിനി മരിച്ചു; മരണം രണ്ടായി

കാസർകോട്: കർണാടകയിലെ മുരുഡേശ്വരയിൽ ഉണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ ഒരാൾ കൂടി മരിച്ചു. കയ്യൂർ മയ്യലിലെ കെ. ജാനകിയാണ് (68) ബുധനാഴ്ച രാത്രി കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയിൽ മരിച്ചത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ജാനകി ആദ്യം മംഗ്ളൂരുവിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. .അവിടെ നിന്നും പിന്നീട് കാഞ്ഞങ്ങാട്ടെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. മോഹനനാണ്ഭർത്താവ്. മകൾ നീതു.മരുമകൻ: ടി.വിഅവിനാശ് (അധ്യാപകൻ രാജാസ് ഹയർ സെക്കന്ററി സ്കൂൾ)സഹോദരങ്ങൾ കുഞ്ഞികൃഷ്ണൻ ( ഓട്ടോ ഡ്രൈവർ നീലേശ്വരം) കാർത്യായനി കെ, കമലാക്ഷി കെ ( റിട്ടയേർഡ് അധ്യാപിക …

വിനോദ സഞ്ചാരികളേ, ഇതിലേ… ഇതിലേ… ; ടൂറിസം വികസന പ്രതീക്ഷയിൽ ചെമ്പരിക്ക ബീച്ച്

കാസർകോട് : വിനോദ സഞ്ചാരികളെ ചെമ്പരിക്ക ബീച്ച് മാടി വിളിക്കുന്നു.ഏറെ നാളത്തെ മുറവിളി ക്കൊടുവിൽ നാട്ടുകാർക്ക് പ്രതീക്ഷ നൽകി ചെമ്പിരിക്ക ബീച്ച് ജില്ലാ കളക്ടർ അർജൻ പാണ്ഡ്യൻ സന്ദർശിച്ചു. ചെമ്മനാട് പഞ്ചായത്തിലാണ് വശ്യമായ ചെമ്പരിക്ക ബീച്ച്.കടലിനോട് ചേർന്നുള്ള പാറക്കല്ലുകല്ലുകളാണ് ചെമ്പരിക്ക ബീച്ചിന്റെ ആകർഷകം.2 കിലോമീറ്ററുകളോളം നീണ്ടു നിവർന്ന മനോഹര തീരത്തിൽ ദിവസേന നൂറുകണക്കിനാളുകൾചെമ്പരിക്ക ബീച്ചിൽ എത്തുന്നു.വിദേശ സഞ്ചാരികൾ വരെ ഇക്കൂട്ടത്തിൽപ്പെടുന്നു.പാറക്കല്ലുകൾ പരന്നുകിടക്കുന്ന കടൽ ചെമ്പരിക്ക ബീച്ചിന്റെ മറ്റൊരു മനോഹാരിതയാണ്. ചെമ്പരിക്ക ബീച്ചിലെ “കല്ലുമ്മക്കായ” രുചിക്കാൻ എത്തുന്നവർ ഏറെയാണ്.ഒപ്പം …