നീറ്റ് പരീക്ഷാ ക്രമക്കേട്: കുമ്പളയില്‍ റോഡ് ഉപരോധിച്ച എംഎസ്എഫ് പ്രവര്‍ത്തകര്‍ക്കെതിരെ കേസ്;3 പേര്‍ അറസ്റ്റില്‍

കാസര്‍കോട്: നീറ്റ് പരീക്ഷാ ക്രമക്കേടില്‍ പ്രതിഷേധിച്ച് കുമ്പളയില്‍ റോഡ് ഉപരോധിച്ച എംഎസ്എഫ് പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് കേസെടുത്തു. ബന്തിയോട്, ഖാലിദ് ഹൗസിലെ മുഹമ്മദ് സുര്‍ഫ്രാസ്, അംഗഡിമൊഗര്‍, പുഴക്കര ഹൗസില്‍ എംവി സവാദ്,വൊര്‍ക്കാടി ധര്‍മ്മനഗര്‍ ഹൗസിലെ മുഹമ്മദ് അന്‍സാര്‍ തുടങ്ങി 18 പേര്‍ക്കെതിരെയാണ് കുമ്പള പൊലീസ് കേസെടുത്തത്. ഇവരില്‍ മൂന്നു പേരെ അറസ്റ്റു ചെയ്തതായി കുമ്പള പൊലീസ് പറഞ്ഞു.
ബുധനാഴ്ച രാത്രി ഏഴേ മുക്കാല്‍ മണിയോടെയാണ് കേസിനാസ്പദമായ സംഭവം. മൊഗ്രാല്‍ ഭാഗത്ത് നിന്നു പ്രകടനമായി എത്തിയ എംഎസ്എഫ് പ്രവര്‍ത്തകര്‍ ദേശീയപാത സര്‍വ്വീസ് റോഡ് ഉപരോധിച്ച് കുമ്പള ബസ് സ്റ്റാന്റ് ഭാഗത്തേക്കുള്ള പ്രവേശനം തടസ്സപ്പെടുത്തിയെന്നാണ് കുമ്പള പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസ്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page