തിരുവനന്തപുരം: വിഡി സതീശനെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചതില്‍ കടുത്ത എതിര്‍പ്പുമായി കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം രമേശ് ചെന്നിത്തല. വ്യാഴാഴ്ച നടക്കുന്ന നിയമസഭാ കക്ഷി യോഗത്തില്‍ പങ്കെടുക്കില്ലെന്നും മന്ത്രി സഭയിലേക്ക് ഇല്ലെന്നുമുള്ള കടുത്ത നിലപാടിലാണ് അദ്ദേഹം. ഇക്കാര്യം ഹൈക്കമാന്റിനെ അറിയിച്ചതായാണ് സൂചന. അതേ സമയം ഹൈക്കമാന്റ് തീരുമാനത്തെ എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണു ഗോപാല്‍ സ്വാഗതം ചെയ്തു.







