തളങ്കരയില്‍ പുതുക്കി പണിയുന്ന വീട്ടില്‍ മോഷണം; കാല്‍ ലക്ഷത്തോളം രൂപയുടെ മോഷണം നടത്തിയത് സ്ത്രീയാണെന്നു സംശയം

കാസര്‍കോട്: പുതുക്കി പണിതു കൊണ്ടിരിക്കുന്ന വീട്ടില്‍ നിന്നു കാല്‍ ലക്ഷത്തോളം രൂപ വില വരുന്ന പ്ലബ്ബിംഗ് സാധനങ്ങള്‍ മോഷണം പോയതായി പരാതി. തളങ്കര കടവത്തെ വീട്ടിലാണ് മോഷണം നടന്നത്. വീട്ടുടമയുടെ സഹോദരനായ തെരുവത്ത്, സിറാമിക്‌സ് റോഡിലെ അര്‍ഷാദ് ഹസൈനാറിന്റെ പരാതിയില്‍ കാസര്‍കോട് ടൗണ്‍ പൊലീസ് കേസെടുത്തു. മെയ് മൂന്ന് 11.40 മണിക്കാണ് കവര്‍ച്ച നടന്നതെന്നു സംശയിക്കുന്നതായി പരാതിയില്‍ പറഞ്ഞു. 50 വയസ് പ്രായം തോന്നിക്കുന്ന ഒരു സ്ത്രീയാണ് വീട്ടിനു അകത്തു വച്ച സാധനങ്ങള്‍ മോഷിച്ചതെന്നു സംശയിക്കുന്നതായി പരാതിയില്‍ കൂട്ടിച്ചേര്‍ത്തു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page