വാഹന പരിശോധനയ്ക്കിടെ പൊലീസ് സംഘത്തെ ഇടിച്ചു വീഴ്ത്തി കാറില്‍ എം.ഡി.എം.എ കടത്ത്; കാപ്പ കേസ് പ്രതി പിടിയില്‍

കൊല്ലം: വാഹന പരിശോധനയ്ക്കിടെ പൊലീസ് സംഘത്തെ ഇടിച്ചു വീഴ്ത്തി കാറില്‍ എം.ഡി.എം.എ കടത്താന്‍ ശ്രമിച്ച കാപ്പ കേസ് പ്രതിയെ പൊലീസ് അറസ്റ്റുചെയ്തു. കാപ്പാ കേസ് പ്രതി സനൂജ് ആണ് പിടിയിലായത്. കഴിഞ്ഞദിവസം ചാത്തന്നൂരില്‍ കാറ് തടഞ്ഞ് പരിശോധിക്കുന്നതിനിടെ സിവില്‍ പൊലീസ് ഓഫീസര്‍ ഷെഫീക്കിനെയാണ് സനൂജ് ഇടിച്ചത്. സനൂജ് എം.ഡി.എം.എയുമായി വരുന്നുണ്ടെന്ന രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഡാന്‍സഫ് സംഘം പരിശോധന നടത്തിയത്.

ഇതിനിടെ സനൂജ് വേഗത്തില്‍ വാഹനം ഓടിച്ചു പോകുകയായിരുന്നു. ഷെഫീക്ക് സഞ്ചരിച്ചിരുന്ന ബൈക്കിനെയും പിന്നില്‍ നിന്ന് പൊലീസ് ഉദ്യോഗസ്ഥരെയും ഇടിച്ചുതെറിപ്പിച്ചാണ് സനൂജ് മുന്നോട്ടു പോകാന്‍ തുടങ്ങിയത്.

ബൈക്ക് കുരുങ്ങിയിട്ടും കാര്‍ നിര്‍ത്താതെ ഷെഫീക്കിനെയും വലിച്ചുകൊണ്ട് സൂരജ് ഏറെ ദൂരം മുന്നോട്ടു പോയി. പിന്നീട് ഏറെ പണിപ്പെട്ട് ഡാന്‍സഫ് സംഘം സനൂജിനെ പിടികൂടുകയായിരുന്നു. പിടിയിലായ സനൂജില്‍ നിന്ന് ഒമ്പത് ഗ്രാം എം.ഡി.എം.എ ഡാന്‍സഫ് സംഘം കണ്ടെടുത്തു. ഒരു വര്‍ഷം മുമ്പ് മറ്റൊരു പൊലീസ് ഉദ്യോഗസ്ഥനെ വാഹന പരിശോധനയ്ക്കിടയില്‍ കാലിലൂടെ കാറ് കയറ്റിയ കേസില്‍ ഉള്‍പ്പെടെ ഇയാള്‍ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. അപകടത്തില്‍ പരിക്കേറ്റ ഷെഫീക്കിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page