പിണറായി വിജയനെ പ്രതിപക്ഷ നേതാവായി തിരഞ്ഞെടുത്തു; മുന്‍ പ്രതിപക്ഷ നേതാവും മുന്‍ മുഖ്യമന്ത്രിയും ഇനി സഭയില്‍ നേര്‍ക്കുനേര്‍

തിരുവനന്തപുരം: പ്രതിപക്ഷ നേതാവായിരുന്ന വി.ഡി.സതീശന്‍ മുഖ്യമന്ത്രിയാകുമ്പോള്‍ പ്രതിപക്ഷത്തെ മുഖ്യമന്ത്രി പിണറായി വിജയന്‍ നയിക്കും. സിപിഎം. സംസ്ഥാന സമിതി യോഗത്തിലാണ് പിണറായി വിജയനെ പ്രതിപക്ഷ നേതാവായി തിരഞ്ഞെടുത്തത്. ആദ്യമായാണ് പിണറായി വിജയന്‍ പ്രതിപക്ഷനേതൃ സ്ഥാനം ഏറ്റെടുക്കുന്നത്. പത്തു വര്‍ഷം മുഖ്യമന്ത്രിയായിരുന്നതിനു ശേഷമാണ് പിണറായി വിജയന്‍ പ്രതിപക്ഷനിരയെ നയിക്കാന്‍ എത്തുന്നത്.നിയമസഭാ തിരഞ്ഞെടുപ്പില്‍ വന്‍തിരിച്ചടി ഉണ്ടായെങ്കിലും പിണറായി വിജയന്‍ തന്നെ മുന്നില്‍ നില്‍ക്കട്ടെ എന്നു യോഗത്തില്‍ തീരുമാനിക്കുകയായിരുന്നു. കെ.എന്‍ ബാലഗോപാലിന്റെ പേരായിരുന്നു പ്രതിപക്ഷ നേതാവ് സ്ഥാനത്തേക്ക് ഉയര്‍ന്നുവന്നിരുന്നത്. ഒടുവില്‍ പിണറായി വിജയന്‍ …

കേരളത്തില്‍ മുഴുവന്‍ മന്ത്രിമാരുടെയും സത്യപ്രതിജ്ഞ തിങ്കളാഴ്ച; എം.എല്‍.എമാര്‍ വ്യാഴാഴ്ച സത്യപ്രതിജ്ഞ ചെയ്യും

തിരുവനന്തപുരം: കേരളത്തില്‍ മുഴുവന്‍ മന്ത്രിമാരുടെയും സത്യപ്രതിജ്ഞ തിങ്കളാഴ്ച നടക്കും. 21ന് നിയമസഭ ചേരുമ്പോള്‍ എംഎല്‍എമാരും സത്യപ്രതിജ്ഞ ചെയ്യും. ഇന്ന് വൈകിട്ട് നടന്ന നിയമസഭാ കക്ഷിയോഗത്തിലാണ് തീരുമാനം. തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തിലാണ് സതീശന്റെ സത്യപ്രതിജ്ഞ. സത്യപ്രതിജ്ഞയില്‍ പങ്കെടുക്കാന്‍ ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി എംപി, കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ എന്നിവരെത്തും. ഇവര്‍ക്ക് പുറമെ കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും പാര്‍ട്ടിയുടെ ദേശീയ നേതാക്കളും ചടങ്ങിന് സാക്ഷികളാകും. തമിഴ്‌നാട് മുഖ്യമന്ത്രി വിജയിനെയും സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് …

കണ്ടോത്തുമുക്കിലെ റിട്ട. അസി. എൻജിനിയർ പി.പി.ഭാസ്ക്കരൻ അന്തരിച്ചു

കാഞ്ഞങ്ങാട്:കണ്ടോത്ത് മുക്കിലെ കെ.എസ്. ഇ. ബി റിട്ടയേർഡ് അസിസ്റ്റൻ്റ് എഞ്ചിനീയർ പി.പി ഭാസ്കരൻ (76) അന്തരിച്ചു. ഭാര്യ :കെ വത്സലകുമാരി, മക്കൾ: സീന കെ, പരേതയായ ദീപ കെ. സഹോദരങ്ങൾ: പത്മാവതി, ശ്രീധരൻ പി.പി എമ്പേറ്റ്, മോഹനൻ പി..പി രാമന്തളി, രവി പി.പി ജി കെ ട്രേഡേർസ് എടാട്ട്, പുരുഷോത്തമൻ പി.പി പയ്യന്നൂർ, ഉഷ അധ്യാപിക ചപ്പാരപ്പടവ് ഹയർ സെക്കൻററി സ്കൂൾ , പരേതനായ ഗോപാലൻ.

ബോവിക്കാനം അബുൽ കലാം ആസാദ് മിനിസ്റ്റേഡിയത്തിന്റെ നവീകരിച്ച കവാടം ഉദ്ഘാടനം ചെയ്തു

കാസർകോട് : ബോവിക്കാനം മൗലാനാ അബുൽ കലാം ആസാദ് മിനിസ്റ്റേഡിയത്തിന്റെ നവീകരിച്ച കവാടം രാജ്മോഹൻ ഉണ്ണിത്താൻ എം.പി ഉദ്ഘാടനം ചെയ്തു. എം.പിയുടെ പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ചാണ് പ്രവൃത്തി പൂർത്തീകരിച്ചത്. പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ.ബി മുഹമ്മദ്‌ കുഞ്ഞി അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ്‌ സി.കെ പുഷ്പ കുമാരി സ്വാഗതം പറഞ്ഞു. കാസർകോട് ജില്ലാ പഞ്ചായത്ത്‌ അംഗം ജസ്‌ന മനാഫ്, മുളിയാർ ഗ്രാമപഞ്ചായത്ത്‌ ആരോഗ്യ – വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ അനീസ മൻസൂർ , ബ്ലോക്ക്‌ പഞ്ചായത്ത്‌ …

ഒമാന്‍ തീരത്ത് ഡ്രോണ്‍ ആക്രമണം; ഇന്ത്യന്‍ ചരക്ക് കപ്പല്‍ മുങ്ങി; ജീവനക്കാരെ രക്ഷപ്പെടുത്തി

മസ്‌ക്കറ്റ്: ഒമാന്‍ തീരത്തുണ്ടായ ഡ്രോണ്‍ ആക്രമണത്തില്‍ ഇന്ത്യന്‍ ചരക്ക് കപ്പല്‍ മുങ്ങി. കപ്പലില്‍ ഉണ്ടായിരുന്ന 14 ജീവനക്കാരെയും സുരക്ഷിതമായി രക്ഷപ്പെടുത്തി. ആക്രമണത്തെ ഇന്ത്യ അപലപിച്ചു. ഹോര്‍മുസ് കടലിടുക്കിലെ ഇറാന്‍-യുഎസ് സംഘര്‍ഷങ്ങള്‍ വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍, ഈ സംഭവം മേഖലയിലെ സമുദ്ര സുരക്ഷയെക്കുറിച്ചുള്ള ആശങ്കകള്‍ വര്‍ദ്ധിപ്പിച്ചു. ബുധനാഴ്ച പുലര്‍ച്ചെ 3:30 ഓടെ ഒമാന്റെ വടക്കന്‍ തീരത്തുള്ള ലിമയ്ക്ക് സമീപമായിരുന്നു അപകടം. ഗുജറാത്തിലെ ദേവഭൂമി ദ്വാരക ജില്ലയിലെ സലായ തുറമുഖത്ത് രജിസ്റ്റര്‍ ചെയ്തതാണ് അപകടത്തില്‍പെട്ട കപ്പല്‍. സോമാലിയയില്‍ നിന്ന് ഷാര്‍ജയിലേക്ക് കന്നുകാലികളുമായി …

പീഡിപ്പിച്ചതായി പരാതി; 21 കാരിയുടെ പരാതിയില്‍ സഹപാഠിക്കെതിരെ പൊലീസ് കേസ്

കാസര്‍കോട്: പീഡിപ്പിച്ചുവെന്ന പരാതിയില്‍ സഹപാഠിക്കെതിരെ പൊലീസ് കേസെടുത്തു. ആദൂര്‍ പൊലീസാണ് കേസെടുത്തത്. എന്നാല്‍ സംഭവം നടന്നത് ബേക്കല്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ ആയതിനാല്‍ കേസ് അങ്ങോട്ടേയ്ക്ക് കൈമാറാനുള്ള നടപടികള്‍ ആരംഭിച്ചു.പരാതിക്കാരിയായ 21കാരിയും വിദ്യാനഗര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസക്കാരനായ 21കാരനും ഒരേ സ്ഥാപനത്തിലെ വിദ്യാര്‍ത്ഥികളാണ്. ഇരുവരും പ്രണയത്തിലായിരുന്നുവെന്നും പിന്നീട് വിവാഹ വാഗ്ദാനം ചെയ്ത് പീഡിപ്പിക്കുകയായിരുന്നുവെന്നാണ് യുവതിയുടെ പരാതി.

ജോലിക്കെത്തിയ വീട്ടിലെ 21 കാരിയെ കയറി പിടിച്ചു; ഇലക്ട്രീഷ്യന്‍ അറസ്റ്റില്‍

കാസര്‍കോട്: ജോലിക്കെത്തിയ വീട്ടിലെ 21 കാരിയെ കയറി പിടിച്ചതായി പരാതി. സംഭവത്തില്‍ കേസെടുത്ത നീലേശ്വരം പൊലീസ് പ്രതിയെ അറസ്റ്റു ചെയ്തു. കുഞ്ഞിപ്പുളിക്കാലിലെ രമേശന്‍ (56) ആണ് അറസ്റ്റിലായത്.കഴിഞ്ഞ ദിവസം നീലേശ്വരം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ഒരു വീട്ടിലാണ് സംഭവം. വീട്ടിലെ വയറിംഗ് സംബന്ധിച്ച് അറ്റക്കുറ്റപ്പണിക്കെത്തിയതായിരുന്നു രമേശന്‍. ഈ സമയത്ത് 21 കാരി മാത്രമാണ് വീട്ടില്‍ ഉണ്ടായിരുന്നത്. ജോലിക്കിടയില്‍ പ്രതി യുവതിയെ കയറിപിടിക്കുകയായിരുന്നുവെന്നു പറയുന്നു.രക്ഷിതാക്കള്‍ തിരിച്ചെത്തിയപ്പോള്‍ യുവതി വിവരം പറഞ്ഞതിനെ തുടര്‍ന്നാണ് പൊലീസില്‍ പരാതി നല്‍കിയത്.

കേരളത്തില്‍ സ്വര്‍ണവിലയില്‍ ഇന്നും നേരിയ വര്‍ധനവ്; പവന് 720 രൂപ കൂടി

കൊച്ചി: കേരളത്തില്‍ സ്വര്‍ണവിലയില്‍ ഇന്നും നേരിയ വര്‍ധനവ്. പവന് 720 രൂപയാണ് കൂടിയത്.ഗ്രാമിന് 90 രൂപ വര്‍ധിച്ച് 14,880 രൂപയായി. ഇന്ന് 1,19,040 രൂപയാണ് 22 ഗ്രാം സ്വര്‍ണത്തിന്റെ വില.ബുധനാഴ്ച രാവിലെ ചരിത്രത്തില്‍ ആദ്യമായി പവന് ഒറ്റയടിക്ക് 10,200 ഉയര്‍ന്നിരുന്നു. വൈകിട്ട് 4800 രൂപ ഇടിയുകയും ചെയ്തു. പിന്നാലെയാണ് ഇന്ന് നേരിയ വര്‍ധനവ് ഉണ്ടായിരിക്കുന്നത്. എന്നാല്‍ ആഗോള വിപണിയില്‍ സ്വര്‍ണവില കുറയുകയാണ് ചെയ്തിരിക്കുന്നത്. സാധാരണ ആഗോള വിപണിയില്‍ സ്വര്‍ണവില കുറയുമ്പോള്‍ കേരളത്തിലും കുറയേണ്ടതാണ്. ഇന്ത്യന്‍ രൂപയുടെ മൂല്യം …

എക്‌സൈസ് വിമുക്തി മിഷന്‍ സീതാംഗോളിയില്‍ സമ്മര്‍ ക്യാമ്പ് നടത്തി

കാസര്‍കോട്: എക്‌സൈസ് വിമുക്തി മിഷന്റെഭാഗമായി കുമ്പള എക്‌സൈസ്, പുത്തിഗെ ഗ്രാമപഞ്ചായത്ത്, വുമണ്‍ ചൈല്‍ഡ് ഡവലപ്പ്‌മെന്റ് ,ഐ സി ഡി എസ് മഞ്ചേശ്വരം എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ സീതാംഗോളിയില്‍ വേനല്‍ച്ചിരി സമ്മര്‍ ക്യാമ്പ് നടത്തി. കുട്ടികളെ ലഹരിമാഫിയയുടെ പിടിയില്‍ നിന്നു മുക്തമാക്കുന്നതിനുള്ള അവബോധന ക്ലാസ് സിവില്‍ എക്‌സൈസ് ഓഫീസര്‍ പ്രജിത്ത് കൈകാര്യം ചെയ്തു.പി എസ് എസ് സ്വാതി, ഐ സി ഡി എസ് സൂപ്പര്‍ വൈസര്‍ ടി പി അഞ്ജുഷ സംസാരിച്ചു.

കേരളത്തില്‍ അടുത്ത 5 ദിവസങ്ങളില്‍ ഇടിമിന്നലോടു കൂടിയ ശക്തമായ മഴക്ക് സാധ്യത; കേന്ദ്ര കാലാവസ്ഥ വകുപ്പ്

തിരുവനന്തപുരം: കേരളത്തില്‍ അടുത്ത അഞ്ച് ദിവസങ്ങളില്‍ ഇടിമിന്നലോടു കൂടിയ ശക്തമായ വേനല്‍മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മധ്യ-വടക്കന്‍ ജില്ലകളിലെ ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്നും നിര്‍ദേശമുണ്ട്. അടുത്ത രണ്ട് ദിവസങ്ങളിലും ഈ മോഖലയില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുണ്ട്. ഇടുക്കി, എറണാകുളം, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, വയനാട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചത്. മണിക്കൂറില്‍ 40 മുതല്‍ 50 കി.മീ വരെ വേഗതയില്‍ ശക്തമായ കാറ്റിനും …

തളിപ്പറമ്പില്‍ വന്‍ മയക്കുമരുന്നു വേട്ട; ചെറുക്കള സ്വദേശിയും കൂട്ടാളിയും അറസ്റ്റില്‍

കണ്ണൂര്‍: തളിപ്പറമ്പില്‍ വൻമയക്കു മരുന്നുവേട്ട. 66 ഗ്രാം എം ഡി എം എയുമായി രണ്ടുപേര്‍ അറസ്റ്റില്‍. തളിപ്പറമ്പ്, ചെറുക്കളയിലെ എം പി നിഹാല്‍ (18), ഞാറ്റുവയലിലെ അബ്ദുല്‍ ഫത്താഹ് (19) എന്നിവരെയാണ് റേഞ്ച് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ജെ ജോസഫും സംഘവും അറസ്റ്റു ചെയ്തത്. മയക്കുമരുന്നു വിതരണ ശൃംഖലയിലെ കണ്ണികളായ ഇരുവരും ഏറെ കാലമായി എക്‌സൈസിന്റെ നിരീക്ഷണത്തിലായിരുന്നു. കഴിഞ്ഞ ദിവസം രാത്രി നടത്തിയ പട്രോളിംഗിനിടയിലാണ് ഇരുവരും അറസ്റ്റിലായത്. എക്‌സൈസ് സംഘത്തില്‍ അസി. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ അസീസ്, പി കെ …

ഖത്തറില്‍ ഇന്ത്യക്കാരായ 2 കുട്ടികള്‍ സ്വിമ്മിംഗ് പൂളില്‍ മുങ്ങിമരിച്ചു

ദോഹ: ഖത്തറില്‍ ഇന്ത്യന്‍ സ്വദേശികളായ രണ്ട് കുട്ടികള്‍ സ്വിമ്മിംഗ് പൂളില്‍ മുങ്ങിമരിച്ചു. ഖത്തര്‍ ഐഡിയല്‍ ഇന്ത്യന്‍ സ്‌കൂളിലെ വിദ്യാര്‍ഥികളാണ് മരിച്ചത്. മഹാരാഷ്ട്ര സ്വദേശി അഫ്‌സല്‍ കാഹിറുദീന്‍ ബഡെ – റുബൈന ദമ്പതികളുടെ മകന്‍ അഹമ്മദ് അഫ്‌സല്‍ ബഡെ (9 ), ആമിര്‍ മുഹമ്മദ് ഷാഹിദ് ഖുറൈശി- സുമയ്യ ബാനു ദമ്പതികളുടെ മകന്‍ മുഹമ്മദ് ഷഹീദ് ഖുറൈശി (10) എന്നിവരാണ് മരിച്ചത്. മുറൈഖ പ്രദേശത്തെ താമസസ്ഥലത്തെ സ്വിമ്മിങ് പൂളില്‍ ശനിയാഴ്ച വൈകിട്ടാണ് സംഭവം. ആമീര്‍ മുഹമ്മദിന്റെ വീട്ടില്‍ കളിക്കാനെത്തിയതായിരുന്നു …

ആൾക്കാറെ കബളിപ്പിച്ച് സ്വർണ്ണവും പണവും തട്ടിയെടുക്കുന്ന വിരുതൻ പിടിയിൽ

പയ്യന്നൂർ: ആളുകളെ കബളിപ്പിച്ച് പണവും സ്വര്‍ണവും തട്ടിയെടുക്കുന്ന വിരുതനെ പിടികൂടി. കോഴിക്കോട് മാങ്കാവ് എം.കെ.ഹൗസില്‍ മുഹമ്മദ് താഹ (50) ആണ് പിടിയിലായത്. തളിപ്പറമ്പ് ഡിവൈ.എസ്.പി: വി.വി.മനോജിന്റെ മേല്‍നോട്ടത്തില്‍ ഇൻസ്പെക്ടർ പി.അജിത്കുമാറും സംഘവും നടത്തിയ സമര്‍ത്ഥമായ അന്വേഷണത്തിലാണ് വ്യാഴാഴ്ച പുലര്‍ച്ചെ കൊടുങ്ങല്ലൂരിലെ ഒരു ലോഡ്ജില്‍ നിന്ന് മുഹമ്മദ് താഹയെ കസ്റ്റഡിയിലെടുത്തത്. തളിപ്പറമ്പ് പൊലീസ് സ്റ്റേഷനിലെത്തിച്ച് വിശദമായി ചോദ്യംചെയ്ത ശേഷം ഉച്ചയോടെ അറസ്റ്റ് രേഖപ്പെടുത്തി.റിട്ട. പോലീസുകാരന്‍ കടന്നപ്പള്ളിയിലെ പി.നാരായണനെ (72) കബളിപ്പിച്ച് ഒന്നരപവന്റെ മോതിരവും കൈവശമുണ്ടായിരുന്ന പണവും തട്ടിയെടുത്ത കേസിലാണ് …

വഴിതെറ്റി വനത്തില്‍ കാണാതായ ഉദ്യോഗസ്ഥരെ കണ്ടെത്തി

കോഴിക്കോട്: വഴിതെറ്റി വനത്തില്‍ കാണാതായ ഉദ്യോഗസ്ഥരെ കണ്ടെത്തി. കോഴിക്കോട് പെരുവണ്ണാമുഴിയില്‍ നിന്ന് വനഭൂമിയുടെ സര്‍വ്വേയ്ക്ക് പോയി കാണാതായ ഡിജിറ്റല്‍ സര്‍വ്വേ ഉദ്യോഗസ്ഥരേയും വനംവകുപ്പ് വാച്ചര്‍മാരെയുമാണ് കണ്ടെത്തിയത്. കരിങ്കണ്ണി ഭാഗത്ത് നിന്ന് ഇന്നലെ രാവിലെ ഏഴരയോടെയാണ് നാല് സര്‍വ്വേ ഉദ്യോഗസ്ഥരും മൂന്ന് വാച്ചര്‍മാരും അടക്കമുള്ള ഏഴംഗ സംഘം പൂഴിത്തോട് നിന്ന് പുറപ്പെട്ടത്. വൈകിട്ട് മൂന്നരയോടെ വാക്കി ടോക്കിയിലൂടെയുള്ള ആശയ വിനിമയം നഷ്ടമായി. രാത്രി തങ്ങാന്‍ നിശ്ചയിച്ചിരുന്ന സ്ഥലത്ത് എത്തിയതുമില്ല. ഇതോടെ സംഘത്തിന് വഴിതെറ്റിയതാകാമെന്ന നിഗമനത്തില്‍ വനംവകുപ്പ് സ്‌ക്വാഡ് അന്വേഷണം …

ഹൈക്കമാന്റിന്റെ തീരുമാനം സ്വാഗതാര്‍ഹമെന്ന് സാദിഖലി ശിഹാബ് തങ്ങള്‍

മലപ്പുറം: കേരളത്തിലെ മുഖ്യമന്ത്രിയായി വി.ഡി സതീശനെ തെരഞ്ഞെടുത്ത ഹൈക്കമാന്റിന്റെ തീരുമാനം സ്വാഗതാര്‍ഹമെന്ന് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു. സതീശനെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചതിന് പിന്നാലെ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. വി.ഡി സതീശന് അഭിന്ദനങ്ങള്‍ നേരുന്നു, കേരള ജനതക്കൊപ്പം ലീഗും അത് അംഗീകരിക്കുന്നുവെന്ന് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു. ലീഗിന്റെ അഭിപ്രായം അറിയാന്‍ ഇന്നും ഖര്‍ഗെ വിളിച്ചിരുന്നു, തങ്ങളുടെ അഭിപ്രായം കൃത്യമായി പറഞ്ഞുവെന്നും ലീഗ് നേതൃത്വം വ്യക്തമാക്കി. ലീഗിന്റെ മന്ത്രിമാരെ വൈകാതെ പ്രഖ്യാപിക്കും. ഇനി അഞ്ചു വര്‍ഷം യു.ഡി.എഫിന്റെ ഭരണമാണ്, …

വിവാഹ ചടങ്ങിന് വരന്‍ നല്‍കിയ സാരി ഇഷ്ടപ്പെട്ടില്ല; വധു വിവാഹത്തില്‍ നിന്ന് പിന്മാറി

ലക്‌നൗ: വിവാഹ ചടങ്ങിന് വരന്‍ നല്‍കിയ സാരി ഇഷ്ടപ്പെടാത്തതിനെ തുടര്‍ന്ന് വധു വിവാഹത്തില്‍ നിന്ന് പിന്മാറി. ദലന്‍ ഛപ്ര സ്വദേശി അജയ് ഗോണ്ടിന്റെ മകള്‍ നികിയും മഹാദന്‍പൂര്‍ സ്വദേശി പവന്‍ ഗോണ്ടിന്റെ മകന്‍ വിശാലും തമ്മിലുള്ള വിവാഹമാണ് മുടങ്ങിയത്. ഉത്തര്‍പ്രദേശിലെ രേവതി പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ മെയ് 11 നാണ് സംഭവം. ഗെയ്ഘട്ട് ഗ്രാമത്തിലെ പഞ്ച്രുഖി ദേവി ക്ഷേത്രത്തിലാണ് വിവാഹ ചടങ്ങ് നടക്കാനിരുന്നത്. ചടങ്ങിനിടെ വധുവിന് വരന്റെ ബന്ധുക്കള്‍ സാരി നല്‍കി. എന്നാല്‍ സാരി വധുവിന് ഇഷ്ടപ്പെട്ടില്ല. …

ജനനേന്ദ്രിയത്തില്‍ മെറ്റല്‍ സ്പാനറും ഇരുമ്പ് വളയവും കുടുങ്ങി; യുവാവിന് രക്ഷകരായി അഗ്‌നിരക്ഷാ സേന

തൃശ്ശൂര്‍: തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന 45-കാരന്റെ ജനനേന്ദ്രിയത്തില്‍ കുടുങ്ങിയ മെറ്റല്‍ സ്പാനറും ഇരുമ്പ് വളയവും അഗ്‌നിരക്ഷാസേന മുറിച്ചുമാറ്റി. പള്ളിപ്പുറം സ്വദേശിയായ 45കാരനാണ് വടക്കാഞ്ചേരി അഗ്‌നിരക്ഷാ സേനയുടെ ഇടപെടലിലൂടെ രക്ഷപ്പെട്ടത്. തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രി അധികൃതരുടെ അഭ്യര്‍ത്ഥന പ്രകാരം സ്ഥലത്തെത്തിയ വടക്കാഞ്ചേരി അഗ്നിശമന സേനാംഗങ്ങള്‍ ഡോക്ടര്‍മാരുമായി സഹകരിച്ച് നടത്തിയ ഒരു മണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് സ്പാനര്‍ മുറിച്ചുമാറ്റിയത്. ബുധനാഴ്ച രാത്രിയാണ് പള്ളിപ്പുറം സ്വദേശിയായ പ്രഭാകരനെ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചത്. 22 സൈസ് മെറ്റല്‍ സ്പാനറും …

വാഗ്ദാനങ്ങള്‍ ഒന്നൊന്നായി നടപ്പിലാക്കും; പുതുയുഗത്തിനായി കഠിനാധ്വാനം ചെയ്യും: നിയുക്ത മുഖ്യമന്ത്രി വി ഡി സതീശന്‍

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പു കാലത്ത് ജനങ്ങള്‍ക്കു നല്‍കിയ എല്ലാ വാഗ്ദാനങ്ങളും ഒന്നൊന്നായി നടപ്പിലാക്കുമെന്ന് നിയുക്ത മുഖ്യമന്ത്രി വി ഡി സതീശന്‍ പറഞ്ഞു. മുഖ്യമന്ത്രി പദവി സംബന്ധിച്ച എ ഐ സി സി പ്രഖ്യാപനം വന്നതിനു പിന്നാലെ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.കേരളത്തെ രക്ഷിക്കാനുള്ള ഉത്തരവാദിത്തമാണ് ജനങ്ങള്‍ നല്‍കിയിരിക്കുന്നത്. ഇപ്പോഴത്തെ പദവി ദൈവ നിയോഗമാണ്. നിയമസഭാ തെരഞ്ഞെടുപ്പ് വിജയം ടീം യു ഡി എഫിന്റെ വിജയമാണ്. വിജയത്തിനു വേണ്ടി പ്രവര്‍ത്തിച്ച എല്ലാവരോടും നന്ദിയുണ്ട്. ചെന്നിത്തല പ്രിയപ്പെട്ട നേതാവാണ്. …