മുരുഡേശ്വരം അപകടം: കയ്യൂർ സ്വദേശിനി മരിച്ചു; മരണം രണ്ടായി

കാസർകോട്: കർണാടകയിലെ മുരുഡേശ്വരയിൽ ഉണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ ഒരാൾ കൂടി മരിച്ചു. കയ്യൂർ മയ്യലിലെ കെ. ജാനകിയാണ് (68) ബുധനാഴ്ച രാത്രി കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയിൽ മരിച്ചത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ജാനകി ആദ്യം മംഗ്ളൂരുവിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. .അവിടെ നിന്നും പിന്നീട് കാഞ്ഞങ്ങാട്ടെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. മോഹനനാണ്ഭർത്താവ്. മകൾ നീതു.മരുമകൻ: ടി.വിഅവിനാശ് (അധ്യാപകൻ രാജാസ് ഹയർ സെക്കന്ററി സ്കൂൾ)സഹോദരങ്ങൾ കുഞ്ഞികൃഷ്ണൻ ( ഓട്ടോ ഡ്രൈവർ നീലേശ്വരം) കാർത്യായനി കെ, കമലാക്ഷി കെ ( റിട്ടയേർഡ് അധ്യാപിക ചാത്തമത്ത് ). പരേതരായ കെ.രാഘവൻ ( റിട്ട. തഹസിൽദാർ),നാരായണി.കഴിഞ്ഞ വെള്ളിയാഴ്ച ഉച്ചയ്ക്കാണ് തീർത്ഥാടക സംഘം സഞ്ചരിച്ചിരുന്ന കാർ അപകടത്തിൽപ്പെട്ടത്. അപകടത്തിൽ കരുവാച്ചേരി എസ് എസ് കലാമന്ദിരത്തിന് സമീപത്തെ വിമുക്തഭടൻ സാഗർനാഥ് (44) സംഭവസ്ഥലത്ത് വച്ച് തന്നെ മരണപ്പെട്ടിരുന്നു. ജാനകിയുടെ മകൾ നീതു, മരുമകൻ അവിനാശ് കൊച്ചു മകൾ ആവണി എന്നിവർക്കും അപകടത്തിൽ പരിക്കേറ്റിരുന്നു. തീർത്ഥാടന യാത്ര കഴിഞ്ഞ് നാട്ടിലേക്ക് മടങ്ങുമ്പോഴാണ് ഇവർ സഞ്ചരിച്ച കാർ നിയന്ത്രണ വിട്ട് ഇലക്ട്രിക് പോസ്റ്റിലടിച്ച് അപകടം ഉണ്ടായത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
കുമ്പളയില്‍ റോഡരുകില്‍ അവശനിലയില്‍ കാണപ്പെട്ട കൊലക്കേസ് പ്രതി മരിച്ചു; സമൂസ റഷീദ് കൊലക്കേസ് പ്രതിയായ ഹബീബ് എന്ന അഭിലാഷിന്റെ മരണകാരണമായത് എലിവിഷം അകത്തു ചെന്നതാണെന്നു പൊലീസ്

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page