പാലക്കുന്നില്‍ ബുള്ളറ്റും ലോറിയും കൂട്ടിയിടിച്ച് അപകടം; ഒന്നാംവര്‍ഷ ബി ബിഎ വിദ്യാര്‍ത്ഥി മരിച്ചു

കാസര്‍കോട്: കാസര്‍കോട്-കാഞ്ഞങ്ങാട് കെഎസ്ടിപി റോഡിലെ പാലക്കുന്നില്‍ ബുള്ളറ്റും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ വിദ്യാര്‍ത്ഥി മരിച്ചു. ഉദുമ, പടിഞ്ഞാര്‍, കോട്ടക്കുന്നിലെ നാസര്‍ മുഹമ്മദിന്റെ മകന്‍ മുഹമ്മദ് ലുക്മാന്‍ (19) ആണ് മരിച്ചത്. മംഗ്‌ളൂരു ശ്രീദേവി കോളേജിലെ ഒന്നാം വര്‍ഷ ബിബിഎ വിദ്യാര്‍ത്ഥിയാണ്.
ബുധനാഴ്ച രാത്രി 8.35 മണിക്ക് പാലക്കുന്ന് മീന്‍ മാര്‍ക്കറ്റിനു സമീപത്താണ് അപകടം.
ജിമ്മില്‍ പോയി വീട്ടിലേക്ക് മടങ്ങുകയായിരുന്നു ലുക്മാന്‍. മീന്‍ മാര്‍ക്കറ്റിനു സമീപത്ത് എത്തിയപ്പോള്‍ എതിരെ വരികയായിരുന്ന മഹാരാഷ്ട്ര രജിസ്‌ട്രേഷനിലുള്ള ചരക്ക് ലോറി ഇടിച്ചാണ് അപകടം ഉണ്ടായതെന്ന് ബേക്കൽ പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ പറയുന്നു. ഗുരുതരമായി പരിക്കേറ്റ മുഹമ്മദ് ലുക്മാനെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും രക്ഷിക്കാന്‍ കഴിഞ്ഞില്ല.
അപകടത്തില്‍ ലോറി ഡ്രൈവര്‍ക്കെതിരെ ബേക്കല്‍ പൊലീസ് കേസെടുത്തു. മാതാവ്: റസീന (മൊഗ്രാല്‍പുത്തൂര്‍). സഹോദരങ്ങള്‍: നൗമാന്‍, സഫ്രാന്‍, ഫാത്തിമ.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
അണങ്കൂര്‍ ദേശീയ പാതയില്‍ അപകടകരമാം വിധം കാര്‍ നിര്‍ത്തിയിട്ടു; പൊലീസെത്തിയപ്പോള്‍ അമിത വേഗതയില്‍ ഓടിച്ചുപോയി; വ്‌ലോഗറായ യുവതി ഓടിച്ച കാര്‍ കുമ്പള പൊലീസ് ബന്തിയോട് വച്ച് പൂട്ടി
കാര്യങ്കോട് പാലത്തിനു സമീപം റെയിൽപാളത്തിൽ മരം പൊട്ടിവീണു; മംഗളൂരു ഭാഗത്തേക്കുള്ള ട്രെയിനുകൾ വൈകുന്നു, മംഗളൂരുലേക്കുള്ള പാസഞ്ചർ ട്രെയിനും, മംഗലാപുരം എക്സ്പ്രസും ചെറുവത്തൂരിൽ നിർത്തിയിട്ടു
Scroll to top

You cannot copy content of this page